ട്വിറ്റർ ഫോളോവേഴ്സിന്റെ എണ്ണത്തിൽ മിക്ക സംസ്ഥാനങ്ങളിലും ബിജെപി പ്രാദേശിക പാർട്ടികളേക്കാൾ പിന്നിൽ; സോഷ്യൽ മീഡിയയിൽ എൻ ഡി എ യ്ക്ക് അടിപതറുന്നു

ന്യൂഡൽഹി: 2014 ൽ എൻ‌ഡി‌എ അധികാരത്തിൽ വന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും സോഷ്യൽ മീഡിയയിൽ സമാനതകളില്ലാത്ത രീതിയിൽ മുന്നിലായിരുന്നു. ഏഴുവർഷം പിന്നിട്ടപ്പോഴും പ്രധാനമന്ത്രിയുടെ ‘സോഷ്യൽ മീഡിയ ജനപ്രീതി’ യിൽ കുറവില്ല. ദേശീയ ബി ജെ പിയുടെ അപ്രമാദിത്വത്തിനും വലിയ കോട്ടം തട്ടിയിട്ടില്ല.

എന്നാൽ സോഷ്യൽ മീഡിയ ഫോളോവേഴ്സിന്റെ കാര്യത്തിൽ ബിജെപിയുടെ മേൽക്കൈ ദേശീയ തലത്തിൽ മാത്രമാണെന്നാണ് പുറത്തു വരുന്ന റിപ്പോർടുകൾ. അതായത്, ബിജെപിയുടെ ഉരുക്കു കോട്ടകളായ സംസ്ഥാനങ്ങളിൽ പോലും പ്രാദേശിക പാർടികളാണ് മുന്നിൽ. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബീഹാർ, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഛത്തീസ്ഗഡ് തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളിൽ ബിജെപി രാഷ്ട്രീയ എതിരാളികളെക്കാൾ പിന്നിലാണ്.

പാർലമെന്റിലെ പകുതിയിലധികം സീറ്റുകളും ഈ സംസ്ഥാനങ്ങളിൽ നിന്നാണ്. അതായത്, ഇന്ത്യയിലെ തിരഞ്ഞെടുപ്പ് വിജയങ്ങളും സോഷ്യൽ മീഡിയ പിന്തുടരുന്നവരുടെ എണ്ണവും തമ്മിൽ കാര്യമായ ബന്ധമില്ലെന്നർത്ഥം.
ട്വിറ്റർ പോലുള്ള പ്ലാറ്റ്‌ഫോമുകൾ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്നതിനുള്ള ശക്തമായ ഉപകരണമായി മാറിയിട്ടുണ്ട് എന്ന യാഥാർത്ഥ്യം നിലനിൽക്കവെ തന്നെയാണ് ഈ വൈരുദ്ധ്യം.

ദേശീയ തലത്തിൽ ബിജെപിക്ക് 16.2 ദശലക്ഷം അനുയായികളാണുള്ളത്, കോൺഗ്രസിന് വെറും 8 ദശലക്ഷം പേർ. പക്ഷേ സംസ്ഥാനങ്ങളിൽ ഇതല്ല സ്ഥിതി.

“ഈ കണക്കുകളിൽ അസാധാരണമായ ഒന്നും ഞങ്ങൾ കാണുന്നില്ല,” പൊളിറ്റിക്കൽ റിസർച്ച് ആൻഡ് അഡ്വൈസറി സ്റ്റാർട്ട്-അപ്പ് പി-മാർക്കിന്റെ സ്ഥാപകൻ അനിമേഷ് പാണ്ഡെ പറഞ്ഞു. ബിജെപി അനുകൂലികളിൽ ഭൂരിഭാഗവും പാർട്ടിയുടെ ദേശീയ ട്വിറ്റർ അക്കൗണ്ട് പിന്തുടരുന്നു. അതിനാൽ, സ്റ്റേറ്റ് ഹാൻഡിൽ ഫോളോ ചെയ്യുന്നവർ കുറവായിരിക്കും.”

സോഷ്യൽ മീഡിയയിൽ പ്രാദേശിക പാർട്ടികളുടെ വർദ്ധിച്ചുവരുന്ന സ്വീകാര്യത താഴേത്തട്ടിൽ കാര്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ് എന്നതിന്റെ തെളിവാണെന്ന് ‘പി-മാർക്കിലെ ‘ അബീൻ തീപുര കരുതുന്നു.

വോട്ടെടുപ്പ് ഫലം നിർണ്ണയിക്കുന്നതിൽ സോഷ്യൽ മീഡിയ നമ്പറുകൾക്ക് വലിയ പങ്കുവഹിക്കാനാകുമെന്ന് അദ്ദേഹം കരുതുന്നില്ലെങ്കിലും പ്രാദേശിക പാർട്ടികൾക്ക് ട്വിറ്ററിനെയോ ഫേസ്ബുക്കിനെയോ രാഷ്ട്രീയ പ്രചാരണത്തിനുള്ള പ്രധാന ഉപകരണങ്ങളായി ഉപയോഗിക്കാമെന്ന് അദ്ദേഹം വിലയിരുത്തുന്നു.

ട്വിറ്ററിൽ പ്രാദേശിക പാർട്ടികളുടെ വർദ്ധിച്ചുവരുന്ന സ്വീകാര്യത അവരുടെ ജനകീയ പിന്തുണ വർദ്ധിക്കുന്നതാണ് കാണിക്കുന്നതെന് അദ്ദേഹം പറയുന്നു.
“ഇത് പ്രാഥമികമായി വിദ്യാഭ്യാസത്തിലേക്കും മൊബൈൽ ഫോണുകളിലേക്കും ഉള്ള പ്രവേശനമാണ് – രണ്ടും കൂടുതൽ രാഷ്ട്രീയ അവബോധം നൽകുന്നു.”
അദ്ദേഹം കൂട്ടിച്ചേർത്തു.

ട്വിറ്ററിൽ ബിജെപി കോൺഗ്രസിന് പിന്നിൽ നിൽക്കുന്ന ഏറ്റവും പുതിയ സംസ്ഥാനമാണ് മധ്യപ്രദേശ്. 08/06/21 ചൊവ്വാഴ്ച മധ്യപ്രദേശ് കോൺഗ്രസ് പാർടിയുടെ ട്വിറ്റർ ഹാൻഡിൽ 905.01 കെ ഫോളോവേഴ്‌സ് ഉണ്ട്, അതേസമയം ബിജെപിയുടെ മധ്യപ്രദേശിലെ ട്വിറ്റർ ഹാൻഡിൽ 774 കെ ഫോളോവേഴ്‌സ് മാത്രമേ ഉള്ളൂ.

ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി ട്വിറ്ററിൽ ബിജെപിയെക്കാൾ മുന്നിലാണ്. എസ്പിയുടെ ട്വിറ്റർ ഹാൻഡിൽ 2.4 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്, യുപി ബിജെപിക്ക് 2.3 ദശലക്ഷം ഫോളോവേഴ്‌സ് മാത്രവും. എന്നിരുന്നാലും, എസ്പിയുടെ സോഷ്യൽ മീഡിയ രംഗത്തെ മുന്നേറ്റത്തെ ഒരു പ്രധാന വെല്ലുവിളിയായി ബിജെപി കാണുന്നില്ല.

ബിജെപി ഒരു ദേശീയ പാർട്ടിയാണ്, ദേശീയ തലത്തിൽ 16 ദശലക്ഷത്തിലധികം പേർ പിന്തുടരുന്നു. ബിജെപി ഇന്ത്യയുടെ ദേശീയ ട്വിറ്റർ ഹാൻഡിൽ നിന്നും കൃത്യമായി പാർടി നടപ്പിലാക്കുന്ന നയം അറിയാൻ ആളുകൾ അറിയുന്നു. ഒരു സ്രോതസ്സിൽ നിന്ന് വിവരങ്ങൾ ലഭിക്കുമ്പോൾ ഒരാൾ എന്തിന് രണ്ട് അക്കൗണ്ടുകൾ പിന്തുടരണം..? എന്നാൽ സമാജ്‌വാദി പാർട്ടിയ്ക്ക് ഒരു ട്വിറ്റർ ഹാൻഡിൽ മാത്രമേയുള്ളൂ, ”ബിജെപി ഉത്തർ പ്രദേശ് യൂണിറ്റ് വൈസ് പ്രസിഡന്റ് വിജയ് ബഹാദൂർ പതക് പറയുന്നു.

ബീഹാറിൽ ട്വിറ്ററിൽ ബി.ജെ.പിയെക്കാൾ മുന്നിലാണ് രാഷ്ട്രിയ ജനതാദൾ (ആർ.ജെ.ഡി). ആർജെഡിയെ ട്വിറ്റർ ഹാൻഡിൽ പിൻതുടരുന്നവർ 596,4 K ആണ്, എന്നാൽ ബി ജെ പിയ്ക്ക് 265 k അനുയായികൾ മാത്രമേ ഉള്ളൂ.

മഹാരാഷ്ട്രയിൽ 384 കെ ഫോളോവേഴ്‌സ് ബിജെപിയ്ക്കുള്ളപ്പോൾ ശിവസേനയ്ക്കിത് 605.7 കെ ആണ് . എൻ‌സി‌പി യ്ക്ക് 578 കെ അനുയായികളും കോൺഗ്രസിന് 249 കെ അനുയായികയും മഹാരാഷ്ട്രയിലുണ്ട് .

പശ്ചിമ ബംഗാളിൽ ടി.എം.സി യാണ് ബിജെപിയെക്കാൾ മുന്നിൽ. തമിഴ്‌നാട്ടിൽ ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയെക്കാൾ മുന്നിലാണ്.
കർണാടക ,ഗോവ ,ഡൽഹി സംസ്ഥാനങ്ങൾ ബി ജെ പി ക്ക് ആശ്വാസകരമായ നിലയാണെങ്കിലും സോഷ്യൽ മീഡിയ രംഗത്ത് പഴയ സുരക്ഷിത സ്ഥാനത്തല്ല തങ്ങളെന്ന് ബിജെപി സൈബർ പ്രചാരകർ തിരിച്ചറിയുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →