ന്യൂഡല്‍ഹി: വാക്‌സിന്‍ സ്വീകരിച്ച വരനെ തേടിയുള്ള വധുവിന്റെ വിവാഹ പരസ്യം വൈറല്‍.
ശശി തരൂര്‍ എംപിയാണ് ഈ പരസ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 24വയസുള്ള യുവതി കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ടു ഡോസും സ്വീകരിച്ച ഒരാളെയാണ് വരന്‍ ആയി ലഭിക്കാന്‍ ആഗ്രഹിക്കുന്നതായി കാണിച്ചിരിക്കുന്നത്. ഇതിനോടകം താന്‍ കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ട് ഡോസും എടുത്തതാണെന്നും അതിനാല്‍ കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ട് ഡോസ് എടുത്ത യുവാവിനെയാണ് വരനായി അന്വേഷിക്കുന്നതെന്നും യുവതി തന്റെ വിവാഹ പരസ്യത്തില്‍ പറയുന്നു. ഈ മാസം നാലാം തീയതി നല്‍കിയാണ് തരൂര്‍ ഇത് പങ്കുവെച്ചിരിക്കുന്നത്.അതീവ രസകരമായ ഒരു കുറിപ്പോടെയാണ് ഈ പരസ്യത്തിന്റെ ചിത്രം ശശി തരൂര്‍ സോഷ്യല്‍ മീഡിയയായ ട്വിറ്ററില്‍ പങ്കുവെച്ചത്. ‘വാക്‌സിനേറ്റഡായ വധു വാക്‌സിന്‍ സ്വീകരിച്ച വരനെ തേടുന്നു. ഒരു സംശയവും വേണ്ട, ഏറ്റവും യോജിച്ച ഒരു വിവാഹസമ്മാനം ബൂസ്റ്റര്‍ ഷോട്ട് തന്നെയല്ലേ? ഇതായിരിക്കുമോ ഇനി നമ്മുടെ പുതിയ സാധാരണത്വം’ ശശി തരൂര്‍ ട്വിറ്ററില്‍ എഴുതി. എന്നാല്‍,തരൂര്‍ പങ്കുവെച്ച ക്ലിപ്പിങ് വ്യാജമാണെന്നും അത് ഒരു ആപ്പ് ഉപയോഗിച്ച് നിര്‍മിച്ചതാണെന്നും ഒരാള്‍ മറുപടിയായി പറഞ്ഞിട്ടുണ്ട്.
വാക്‌സിന്‍ സ്വീകരിച്ച വരനെ തേടി വധു: വൈറലായി വിവാഹപരസ്യം
