സൗജന്യ വാക്സിനേഷൻ പ്രഖ്യാപനം; പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ബി ജെ പി; സുപ്രീം കോടതിയുടെ ഇടപെടലിന്റെ ഫലമെന്ന് പ്രതിപക്ഷം

ന്യൂഡൽഹി : കോവിഡ് വാക്സിൻ സൗജന്യമാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തോട് ഭരണ പ്രതിപക്ഷങ്ങൾ സ്വീകരിച്ചത് വ്യത്യസ്ത നിലപാട്. ബി ജെ പിയും എൻ ഡി എ ഭരിക്കുന്ന സംസ്ഥാനങ്ങളും പ്രഖ്യാപനത്തിൽ ആഹ്ളാദം പ്രകടിപ്പിച്ചപ്പോൾ പ്രതിപക്ഷം സുപ്രീം കോടതിയുടെ ഇടപെടൽ മൂലമുണ്ടായ തീരുമാനമെന്നാണ് വിലയിരുത്തിയത്. 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്‌സിനുകൾ സൗജന്യമായി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 07/06/21 തിങ്കളാഴ്ച യാണ് പ്രഖ്യാപിച്ചത്.

രാജ്യത്ത് എന്തെങ്കിലും പ്രതിസന്ധി ഉണ്ടാകുമ്പോഴെല്ലാം നമ്മുടെ പ്രധാനമന്ത്രി മോദി ജി എല്ലായ്പ്പോഴും രാജ്യത്തെ മുന്നിൽ നിന്ന് നയിച്ചിട്ടുണ്ട്, ”ബിജെപി പ്രസിഡന്റ് ജെ പി നദ്ദ പറഞ്ഞു,

വാക്സിനേഷൻ നയത്തെ ചോദ്യം ചെയ്ത സുപ്രീംകോടതിയുടെ ശാസനയെത്തുടർന്നാണ് കേന്ദ്ര സർക്കാർ ഈ നടപടി സ്വീകരിച്ചതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. പ്രധാനമന്ത്രി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് (കോൺഗ്രസ്), ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് (ബിജെഡി), തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ (ഡിഎംകെ), കേരള മുഖ്യമന്ത്രി പിണറായി വിജയൻ (സിപിഐ എം), ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ (ജെഡി-യു) എന്നിവരെല്ലാം സൗജന്യ വാക്സിൻ വിതരണത്തിനുള്ള അവരുടെ അഭ്യർത്ഥന കേന്ദ്രം അംഗീകരിച്ചതായി അവകാശപ്പെട്ടു. വാക്സിൻ സംബന്ധിച്ച് പ്രധാനമന്ത്രി മോദിയുടെ കാലതാമസം നിരവധി ജീവൻ നഷ്ടപ്പെടുത്തിയെന്ന് മമത ബാനർജി പറഞ്ഞു.

“നിർഭാഗ്യവശാൽ, പ്രധാനമന്ത്രിയുടെ ഈ കാലതാമസം തീരുമാനം ഇതിനകം നിരവധി ജീവൻ നഷ്ടപ്പെടുത്തിയിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് മേധാവി ട്വീറ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →