കണ്ണൂർ: കെ സുരേന്ദ്രനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട് ജെ ആർ പി നേതാവ് പ്രസീത അഴീക്കോട് വീണ്ടും രംഗത്ത്. സി കെ ജാനു പണം വാങ്ങിയതിന്റെ തെളിവുകളാണ് പ്രസീത അഴീക്കോട് പുറത്തു വിട്ടത്.
സുരേന്ദ്രന്‍ പ്രസീതയെ വിളിച്ചതിന്റെ പുതിയ ശബ്ദരേഖയാണ് 08/06/21 ചൊവ്വാഴ്ച പുറത്ത് വന്നിരിക്കുന്നത്.
10 ലക്ഷം സി കെ ജാനുവിന് നല്‍കും മുന്‍പ് പലതവണ സുരേന്ദ്രന്‍ പ്രസീതയെ ഫോണില്‍ വിളിച്ചതായാണ് റെക്കോഡുകൾ വ്യക്തമാക്കുന്നത് . കോള്‍ റെക്കോര്‍ഡുകള്‍ പ്രസീത തന്നെയാണ് പരസ്യപ്പെടുത്തിയത്.
സുരേന്ദ്രന്റെ പി എയുമായി സി കെ ജാനു സംസാരിക്കുന്നതും പുറത്തു വന്നവയിലുണ്ട്. ഹോട്ടല്‍ മുറിയുടെ നമ്പര്‍ സികെ ജാനു സുരേന്ദ്രനെ അറിയിക്കുന്നത് ഫോണ്‍ സംഭാഷണത്തിലുണ്ട്. പ്രസീതയുടെ ഫോണിലൂടെയാണ് നീക്കങ്ങള്‍ നടന്നത്.
ഹൊറൈസണ്‍ ഹോട്ടലിലെ 503ആം നമ്പര്‍ മുറിയിലെത്താന്‍ ആവശ്യപ്പെട്ടു. ഈ മുറിയില്‍ വച്ചാണ് 10 ലക്ഷം കൈമാറിയെതെന്ന് പ്രസീത പറഞ്ഞു

