കൊവാക്സിൻ കുട്ടികളിൽ നൽകുന്നതിനു മുന്നോടിയായുളള ട്രയലുകൾക്ക് തുടക്കമിട്ട് എയിംസ്

ന്യൂഡൽഹി: ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിനായ കൊവാക്സിൻ കുട്ടികളിൽ നൽകുന്നതിനു മുന്നോടിയായുളള ട്രയലുകൾക്ക് തുടക്കമായി. രണ്ടു മുതൽ 18 വയസ്സുവരെയുള്ള കുട്ടികളിലാണ്​ വാക്സിൻ പരീക്ഷണം നടത്തുക. വാക്​സിൻ സ്വീകരിക്കുന്ന ​കുട്ടികളെ കണ്ടെത്തുന്ന നടപടി പട്​നയിലെ എയിംസ് നേരത്തെ തുടങ്ങി കഴിഞ്ഞിരുന്നു.

ട്രയലിൽ പങ്കെടുക്കുന്ന കുട്ടികളുടെ സ്ക്രീനിങ് റിപ്പോർട്ട് വന്നതിനുശേഷം വാക്സിൻ നൽകും. പൂർണ ആരോഗ്യമുള്ള 525 വോളന്റിയർമാരിൽ ട്രയൽ നടത്തും. ട്രയലിൽ, ഇൻട്രാമുസ്കുലർ റൂട്ടിലൂടെ രണ്ട് ഡോസും 28 ദിവസത്തിനുളളിൽ നൽകും. കൊവാക്സിൻ ട്രയലിൽ പങ്കെടുക്കുന്ന കുട്ടികളുടെ പരിശോധന ആരംഭിച്ചു. പങ്കെടുക്കുന്നവർക്ക് അവരുടെ സ്ക്രീനിങ് റിപ്പോർട്ടുകൾ വന്ന ശേഷം വാക്സിൻ നൽകുമെന്ന് എയിംസിലെ ഡോ.സഞ്ജയ് റായ് 07/06/21 തിങ്കളാഴ്ച പറഞ്ഞു.

രണ്ടു മുതൽ 18 വയസ്സുവരെയുള്ളവരിൽ കോവാക്സിൻ 2/3 ഘട്ടം ക്ലിനിക്കൽ ട്രയൽ നടത്താൻ ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്റർ അനുമതി നൽകിയിരുന്നു. നിലവിൽ പ്രായപൂർത്തിയായവർക്ക് ഇന്ത്യയിൽ കോവാക്സിനാണ് നൽകി വരുന്നത്.

കോവിഡ് -19 ഇതുവരെ കുട്ടികൾക്കിടയിൽ വ്യാപകമായിട്ടില്ലെങ്കിലും, വൈറസ് ജനിതക മാറ്റത്തിലേ എപ്പിഡെമിയോളജി ഡൈനാമിക്സിലോ എന്തെങ്കിലും മാറ്റം ഉണ്ടായാൽ അതിന്റെ ആഘാതം അവർക്കിടയിൽ വർധിക്കുമെന്ന് സർക്കാർ കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →