ന്യൂഡല്‍ഹി: നടപ്പ് റാബി മാര്‍ക്കറ്റിംഗ് സീസണിലെ(ആര്‍എംഎസ്) ഗോതമ്പു സംഭരണത്തില്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 76,000 കോടി രൂപ നേരിട്ട് കൈമാറി കേന്ദ്രസര്‍ക്കാര്‍ .
പഞ്ചാബിലെ കര്‍ഷകര്‍ക്ക് ആദ്യമായി 26,000 കോടിയിലധികം രൂപ നേരിട്ട് അക്കൗണ്ടുകളിലെത്തിയപ്പോള്‍ ഹരിയാനയിലെ കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് 16,700 കോടി രൂപ കൈമാറി. താങ്ങുവില(എംഎസ്പി) നേരിട്ട് കൈമാറുന്ന രീതി അവസാനം നടപ്പാക്കിയ സംസ്ഥാനങ്ങളാണ് പഞ്ചാബും ഹരിയാനയും. ഇതോടെ രാജ്യത്തെല്ലായിടത്തും ഓണ്‍ലൈന്‍ പെയ്‌മെന്റ് സംവിധാനം നിലവിൽ വന്നു.
‘ഒരു രാജ്യം, ഒരു എംഎസപി, ഒരു ഡിബിടി’ എന്ന് കേന്ദ്രസര്‍ക്കാര്‍ വിശേഷിപ്പിച്ചു. ആര്‍എംഎസ് സംഭരണ നടപടികളുടെ നേട്ടം 44.4 ലക്ഷം കര്‍ഷകര്‍ക്ക് ലഭിച്ചു. 81,200 കോടി രൂപയാണ് കര്‍ഷകരുടെ കൈകളിലെത്തുകയെന്ന് ഭക്ഷ്യമന്ത്രാലയം അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ ചെയ്യുന്നു.



