ചെന്നൈ: ശശികലക്കോ കുടുംബത്തിനോ ഇനി പാര്‍ട്ടിയില്‍ ഇടമില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെ ജോയിന്റ് കോ ഓര്‍ഡിനേറ്ററുമായ എടപ്പാടി പളനിസാമി. വിഷയത്തില്‍ ഒ. പനീര്‍സെല്‍വവുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന റിപ്പോര്‍ട്ട് നിഷേധിച്ച ഇ.പി.എസ് അതെല്ലാം മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ശശികല ഇപ്പോള്‍ അണ്ണാ ഡി.എം.കെയില്‍ ഇല്ല. അവര്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയാണെന്ന് നേരത്തേ പ്രഖ്യാപിച്ചതാണ്. ആശയക്കുഴപ്പമുണ്ടാക്കാനും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയുമാണ് അവര്‍ ചെയ്യുന്നത്. അവര്‍ക്കോ അവരുടെ കുടുംബത്തിനോ ഈ പാര്‍ട്ടിയില്‍ ഇടമില്ലെന്ന് പാര്‍ട്ടി നേതൃത്വം നേരത്തെ പ്രഖ്യാപിച്ചതാണ്. അതിനുശേഷമാണ് തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ഇത്രയധികം സീറ്റില്‍ വിജയിച്ചതെന്നും പളനിസാമി പറഞ്ഞു
ശശികലക്കോ കുടുംബത്തിനോ ഇനി പാര്‍ട്ടിയില്‍ ഇടമില്ല: എടപ്പാടി പളനിസാമി
