മുംബൈ: കോവിഡ് രണ്ടാം തരംഗവും, ഉയരുന്ന പണപ്പെരുപ്പവും സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ ജൂണിലെ പണവായ്‌പാ നയ അവലോഹന യോഗത്തിന് തുടക്കമായി .പ്രഖ്യാപനം ഇന്നുണ്ടാകും അടിസ്ഥാന നിരക്കുകളില്‍ ഇത്തവണയും മാറ്റമുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം രണ്ടാം കോവിഡ് തരംഗം കമ്പനികളിലും , ചെറുകിട സംരംഭങ്ങളിലും സൃഷ്ടിച്ച ആഖാതത്തില്‍ അയവുവരുത്താന്‍ ആര്‍ബിഐ പുതിയ നടപടികള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് വ്യവസായ ലോകത്തിന്റെ പ്രതീക്ഷ. 2021-22 സാമ്പത്തിക വര്‍ഷത്തെ പണവായ്‌പാ നയം സാമ്പത്തിക വിവിധ മേഖലകളിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയായിരിക്കുമെന്ന് കഴിഞ്ഞയാഴ്‌ച പുറത്തിറക്കിയ ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

