വിതുരയില്‍ കാര്‍ഷിക വിപ്ലവം. 300 ഏക്കറോളം തരിശുഭൂമി കൃഷിക്കുപയുക്തമാക്കി

വിതുര: വിതുര മേഖലയിലെ കര്‍കര്‍ക്കനുഗ്രഹമായി കാര്‍ഷിക ചന്ത. വിതുര കൃഷിഭവന്‍, പഞ്ചായത്ത്‌ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന കാര്‍ഷിക ചന്തയാണ്‌ കര്‍ഷകര്‍ക്ക്‌ അനുഗ്രഹമായി മാറിയിരിക്കുന്നത്‌. വിതുര പഞ്ചായത്ത്‌ ഓഫീസ്‌ വളപ്പിലാണ്‌ കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ച്‌ ചന്തയുടെ പ്രവര്‍ത്തനം നടക്കുന്നത്‌. വിതുര,തളിക്കോട്‌, നന്ദിയോട്‌ പെിങ്ങമല പഞ്ചായത്തുകളില്‍ നിന്നായി കാര്‍ഷിക ഉദ്‌പ്പന്നങ്ങള്‍ വാങ്ങുവാനും വിറ്റഴിക്കുവാനുമായി നിരവധിപേരാണ്‌ എത്തുന്നത്‌. കോവിഡ്‌ വ്യാപനത്തോടെ ലോക്‌ ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാര്‍ കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. അതേ തുടര്‍ന്നാണ്‌ കൃഷിഭവനും പഞ്ചായത്തും ഇടപെടുന്നത്‌.

നിലവില്‍ പഞ്ചായത്തോഫീസ്‌ വളപ്പില്‍ എല്ലാ ദിവസവും ചന്ത നടക്കുന്നുണ്ട്‌. കൃഷി ഓഫീസറും ജീവനക്കാരുമാണ്‌ നേതൃത്വം നല്‍കുന്നത്‌. തരിശായി കിടക്കുന്ന ഭൂമി പാട്ടത്തിനെടുത്ത്‌ കൃഷി നടത്തുന്ന പദ്ധതിക്ക്‌ കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ 17 വാര്‍ഡുകളിലുമായി മുന്നൂറോളം ഏക്കര്‍ തരിശുഭൂമി കണ്ടെത്തി കൃഷി ആരംഭിക്കുകയായിരുന്നു. വാഴ മരച്ചീനി എന്നിവക്കു പുറമേ പച്ചക്കറിയും കൃഷി നടത്തി. കൃഷി നഷ്ടമാണെന്ന പേരില്‍ ആദ്യം പലരും പുറം തിരിഞ്ഞുനിന്നെങ്കിലും പഞ്ചായത്തും കൃഷിഭവനും ഉണര്‍ന്ന്‌ പ്രവര്‍ത്തിച്ചതോടെ കര്‍ഷകര്‍ രംഗത്തിറങ്ങുകയായിരുന്നു.

വിതുര പഞ്ചായത്ത പ്രസിഡന്റ് വിഎസ്‌ ബാബുരാജ്‌, വൈസ്‌ പ്രസിഡന്റ് മഞ്ജുഷ ആനന്ദ്‌, കൃഷി ഓഫീസര്‍ എംഎസ്‌ അനാമിക എന്നിവരാണ്‌ കൃഷിക്ക്‌ നേതൃത്വം നല്‍കുന്നത്‌. വിതുര സര്‍വീസ്‌ സഹകരണ ബാങ്ക്‌ ഇവര്‍ക്ക്‌ വേണ്ടുന്ന വിവിധ സഹായ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →