ആലുവ: അയല്‍ക്കാരന്‍ വീട്ടുമുറ്റത്ത് സാനിട്ടറി നാപ്‌കിനുകള്‍ കത്തിക്കുന്നത് തനിക്കും കുടുംബത്തിനും ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി പരാതി. ആലുവാ അമ്പാട്ടുകാവ് വിമജ ശിവദാസാണ് പരാതിക്കാരി. അയല്‍ക്കാരനായ മോഹനനെതിരെ ഇതുസംബന്ധിച്ച് ചൂര്‍ണിക്കര പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍ പഞ്ചായത്തധികൃതരുമായുളള ഇയാളുടെ അടുപ്പം നമിമിത്തം നടപടി സ്വീകരിക്കുന്നില്ലെന്നുമാണ് ആലുവാ ഈസ്റ്റ് പോലീസില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്
പ്രായമുളള ആളുകള്‍ ഉപയോഗിക്കുന്ന നാപ്‌കിനുകളാണ് വീടിന്റെ അടുക്കളമുറ്റത്ത് സ്ഥിരമായി കത്തിക്കുന്നത്. ഇതിന്‍ നിന്ന ഉയരുന്ന പുക നേരെ എത്തുന്നത് തന്റെ അടു ക്കളയിലേക്കാണെന്നും ഇതുമൂലം ജീവിതം ദുസഹമായിരിക്കുകയാണെന്നും വിമജ ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇിടെയെത്തിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇത് വിലക്കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ചൂര്‍ണിക്കര പഞ്ചായ് അധികൃതര്‍ റിപ്പോര്‍ട്ടുനല്‍കാത്തതിനാല്‍ കളക്ടര്‍ക്ക് പരാതി നല്‍കാനും കഴിയാത്ത അവസ്ഥയാണുളളത്. പഞ്ചായത്തധികൃതര്‍ക്കെതിരെ മേലധികാരിക്കള്‍ക്ക് പരാതി നല്‍കാനും ഇവര്‍ ആലോചിക്കുന്നു.