കോവിഡ്‌ ചികിത്സയില്‍ വീഴ്‌ച വരുത്തിയതിനെ തുടര്‍ന്ന്‌ സ്വകാര്യ ആശുപത്രി പൂട്ടി

തൃശൂര്‍: കോവിഡ്‌ ചികിത്സയില്‍ വീഴ്‌ച വരുത്തിയതിനെ തുടര്‍ന്ന്‌ സ്വകാര്യ ആശുപത്രി അച്ചുപൂട്ടി. തൃശൂര്‍ വല്ലച്ചിറയിലെ ശാന്തിഭവന്‍ പാലിയേറ്റീവ്‌ ആശുപത്രിയാണ്‌ അടച്ചുപൂട്ടാന്‍ ആരോഗ്യ വകുപ്പ്‌ ഉത്തരവിട്ടത്‌. നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന 9 രോഗികളെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക്‌ മാറ്റും .

കോവിഡ്‌ ചികിത്സക്ക്‌ മതിയായ സൗകര്യമില്ലാതെയാണ്‌ ആശുപത്രി പ്രവര്‍ത്തിപ്പിച്ചിരുന്നതെന്ന്‌ കണ്ടെത്തിയതിരെ തുടര്‍ന്നാണ്‌ നടപടി .കഴിഞ്ഞ ഒരാഴ്‌ചക്കിടെ ഇവിടെ മൂന്നുപേര്‍ കൊറോണ ബാധിച്ച്‌ മരിച്ചിട്ടുണ്ട്‌. എന്നാല്‍ ഈ മരണങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ടുചെയ്‌തിട്ടില്ലെന്ന്‌ ആരോഗ്യ വകുപ്പധികൃതര്‍ പറയുന്നു. മരിച്ച രോഗികളുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ഡിഎംഒ മിന്നല്‍ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ്‌ ആശുപത്രി അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →