ക്രിപ്‌റ്റോകറന്‍സിയെ മാക്രോ അസറ്റായി പരിഗണിക്കുന്നത് ഗുണം ചെയ്യും

മുംബൈ: 2008ല്‍ സതോഷി നകാമോട്ടോ എന്ന പേരില്‍ അറിയപ്പെടുന്ന അജ്ഞാത വ്യക്തി കണ്ടെത്തിയ ഡിജിറ്റല്‍ കറന്‍സിയാണ് ബിറ്റ്കോയിന്‍. നകാമോട്ടോ ആരാണെന്നും എവിടെയാണെന്നും ആര്‍ക്കും ഇതുവരെ അറിയില്ല. പിന്നീട് പല ക്രിപ്‌റ്റോകറന്‍സികളും കണ്ടുപിടിച്ചു. പക്ഷേ ബിറ്റ്കോയിനാണ് ഏറ്റവും ജനപ്രിയമായി തുടരുന്ന ക്രിപ്‌റ്റോകറന്‍സി. ഇന്ത്യയിലെ ക്രിപ്‌റ്റോകറന്‍സി നിക്ഷേപത്തിന്റെ മൂല്യം മാത്രം 100 ബില്യണ്‍ ഡോളറാണ്. അതില്‍ നിന്ന് തന്നെ അതിന്റെ ജനകീയത മനസിലാക്കാം. നിക്ഷേപകര്‍ അതിവേഗം സ്വീകരിച്ച ഈ കറന്‍സിയെ നിയന്ത്രണ വിധേയമായി രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാണ് നിലവില്‍ സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. കള്ളപ്പണം, ത്ീവ്രവാദം അടക്കമുള്ള സുരക്ഷാ ഭീഷണികളില്‍ നിന്ന് രാജ്യത്തിന് സുരക്ഷ ഉറപ്പവരുത്തുന്നതിനും വളര്‍ന്ന് വരുന്ന ഈ സാമ്പത്തിക മേഖലയില്‍ നിന്നുള്ള ഗുണങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുമാണ് അവര്‍ ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടുന്നത്.


2013ലാണ് റിസര്‍വ് ബാങ്കിന്റെ ശ്രദ്ധയില്‍ ക്രിപ്്്‌റ്റോകറന്‍സി ഇടപാടുകള്‍ വരുന്നത്. ആര്‍ബിഐയുടെയും കേന്ദ്രത്തിന്റെയും മുന്നറിയിപ്പുകളെ മറികടന്ന് രാജ്യത്ത് ഈ കറന്‍സിയിലെ ഇടപാടുകള്‍ വര്‍ധിക്കുകയും ചെയ്തു. 2018 ഏപ്രിലില്‍ റിസര്‍വ് ബാങ്ക് ക്രിപ്‌റ്റോകറന്‍സികളെ നിരോധിക്കുകയും ബാങ്കുകള്‍ പോലുള്ള എല്ലാ സ്ഥാപനങ്ങളെയും ക്രിപ്‌റ്റോകറന്‍സിയില്‍ വ്യാപാരം നടത്തുന്നതില്‍ നിന്ന് പിന്‍തിരിപ്പിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ബിറ്റ്കോയിന്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ക്രിപ്‌റ്റോകറന്‍സി വാങ്ങുന്നതിനായി നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഓണ്‍ലൈനായി ഒരു ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചിലേക്ക് ഫണ്ട് കൈമാറാന്‍ കഴിയില്ല. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ നിയമവിരുദ്ധമാണെന്ന് 2020 മാര്‍ച്ചില്‍ സുപ്രീം കോടതി വ്യക്തമാക്കി. ഇതിനെ തുടര്‍ന്നുണ്ടായ ഉയര്‍ന്ന ഡിമാന്‍ഡും കുറഞ്ഞ വിതരണവും വീണ്ടും ക്രിപ്‌റ്റോകറന്‍സിയുടെ വളര്‍ച്ചയ്ക്ക് കാരണമായി. പിന്നീട് ആര്‍ബിഐ ഡിജിറ്റല്‍ ഇടപാടിന് അംഗീകാരം നല്‍കിയേക്കുമെന്ന വാര്‍ത്തയും വന്നു.പല സെന്‍ട്രല്‍ ബാങ്കുകളും, ക്രിപ്‌റ്റോകറന്‍സി എന്ന ആശയം വളരെ ഗൗരവതരമായി ചര്‍ച്ചചെയ്യുന്നുണ്ട്. ഇപ്പോഴത്തെ ഓഹരിവിപണികളുടെ മാതൃകയില്‍ വളരെ വിപുലമായ സാങ്കേതിക സൗകര്യങ്ങളോടെ ക്രിപ്‌റ്റോകറന്‍സി എക്സ്‌ചേയ്ഞ്ചുകള്‍ നിയമപരമായി തന്നെ ഭാവിയില്‍ നിലവില്‍വരുമെന്നും പ്രവചനങ്ങളുണ്ട്. വന്‍ സ്ഥാപനങ്ങളുടെ പണം ക്രിപ്‌റ്റോകറന്‍സിയിലേക്കൊഴുകുമ്പോള്‍ അതിന്റെ സാമൂഹിക പ്രചാരത്തിനു വഴിതുറക്കും എന്ന് വിശ്വസിക്കപ്പെടുന്നു. ക്രിപ്‌റ്റോ കറന്‍സിയിലധിഷ്ഠിതമായ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ ഉടലെടുക്കും എന്ന സൂചനകളുമുണ്ട്. സ്‌ഫോടനാത്മകമായ രീതിയില്‍ ക്രിപ്‌റ്റോകറന്‍സികളുടെ മൂല്യം വര്‍ധിക്കുമെന്ന അക്കാദമിക് നിരീക്ഷണങ്ങളുമുണ്ട്. ഇത്തരം സാഹചര്യത്തില്‍ ഇന്ത്യയില്‍ ക്രിപ്‌റ്റോകറന്‍സിയ്ക്ക് നിയമപരമായ അംഗീകാരം നല്‍കി മൈക്രോ അസറ്റ് ആയി കാണുന്നതാണ് ചില പ്രത്യാഘാതങ്ങള്‍ ഇല്ലാതാക്കാന്‍ നല്ലതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇതിന് കാരണമായി അവര്‍ ചൂണ്ടികാട്ടുന്ന വസ്തുക്കള്‍ ഇവയാണ്, ക്രിപ്‌റ്റോകറന്‍സി നിരോധിച്ചാല്‍ കള്ളപ്പണമൊഴുക്ക് കൂടും എന്നും സാമ്പത്തിക ക്രമക്കേടുകള്‍ക്കും തട്ടിപ്പുകള്‍ക്കും ഇടയുണ്ടെന്നതുമാണ് ഒന്നാമത്തെ കാരണം. സാമ്പത്തിക, സാമൂഹിക അനുമതികള്‍ വേണ്ടായെന്നത്.ക്രിപ്‌റ്റോകറന്‍സികളെ പ്രിയപ്പെട്ടതാക്കുന്നുണ്ട്. ഇതു കൊണ്ട് പല സാധനങ്ങളും, സേവനങ്ങളും മറ്റുള്ളവരുടെ കണ്ണില്‍പെടാതെപോലും വാങ്ങുവാന്‍ സാധിക്കുമെന്നത് സവിശേഷതയാണ്. അതിനാല്‍ത്തന്നെ പ്രശസ്ത വ്യക്തികള്‍ മുതല്‍ സാധാരണക്കാര്‍ വരെ ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപിക്കുന്നുണ്ട്. വാങ്ങുന്നതും , വില്‍ക്കുന്നതും ആരാണെന്നറിയപ്പെടാത്ത കാരണത്താല്‍ തന്നെ അതീവ രഹസ്യമായ ഇടപാടുകള്‍ക്കുവേണ്ടിയാണ് ഇപ്പോള്‍ ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. സ്വകാര്യത അങ്ങേയറ്റം സംരക്ഷിക്കപെടുന്നതിനാല്‍ ഡാര്‍ക്വെബ് പോലുള്ള ഡിജിറ്റല്‍ സങ്കേതങ്ങളില്‍ ക്രിപ്‌റ്റോകറന്‍സികള്‍ ധാരാളമായി ഉപയോഗിക്കപ്പെടുന്നു. 2030 ആകുമ്പോഴേക്കും, നിലവിലെ സാമ്പത്തിക വ്യവസ്ഥയെ പൂര്‍ണമായും മാറ്റിമറിച്ചുകൊണ്ടു ക്രിപ്‌റ്റോ കറന്‍സി പ്രാബല്യത്തിലാകുമെന്നു ഡൊയിഷ് ബാങ്കിന്റെ ഗവേഷണ റിപ്പോര്‍ട്ടിലെ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു. അതിനാല്‍ നിലവിലെ നിക്ഷേപകര്‍ ഇതില്‍ നിന്ന് പിന്തിരിയാന്‍ സാധ്യതകള്‍ കുറവാണ്. അതിനാല്‍ സിസിയെ ഒരു മാക്രോ അസറ്റായി നിയമപരമായി അംഗീകരിക്കുന്നതാണ് ഇന്ത്യയിലെ സാഹചര്യത്തില്‍ നല്ലത്. ഇത് മൂലം ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപിക്കുന്നതിന് ജനത്തിന് സാധിക്കുകയും എക്‌സ്‌ചേഞ്ചുകള്‍ അവയെ നിയന്ത്രിക്കുകയും ചെയ്യും. നിക്ഷേപക കേന്ദ്രീകൃത നിയന്ത്രണവും കൊണ്ടുവരാന്‍ സാധിക്കും.
നിക്ഷേപക കേന്ദ്രീകൃത നിയന്ത്രണം എന്നാല്‍ മോഷണം, വഞ്ചന, വില കൈകാര്യം ചെയ്യല്‍, സിസിയുടെ മൂല്യം കുറയ്ക്കുന്ന മറ്റ് രീതികള്‍ എന്നിവയില്‍ നിന്ന് നിക്ഷേപകരെ സംരക്ഷിക്കുക എന്നാണ്. എക്‌സ്‌ചേഞ്ചുകള്‍ സുരക്ഷിത സംവിധാനങ്ങള്‍ ഉറപ്പുവരുത്തുന്നതും നഷ്ടം പരിഹരിക്കുന്നതിനുള്ള സുരക്ഷയും ഹാക്കിംഗിനെതിരായ സുരക്ഷയും ഈ നിയന്ത്രണ നടപടികളില്‍ ചിലതാണ്.

സിസിയുടെ ദുരുപയോഗം സംബന്ധിച്ച ആശങ്കകള്‍ എക്‌സ്‌ചേഞ്ചുകള്‍ വഴി വെളിപ്പെടുത്തുന്നതിലൂടെ പരിഹരിക്കപ്പെടാം. കര്‍ശനമായ കെവൈസി മാനദണ്ഡങ്ങള്‍; നിരീക്ഷണം, പെരുമാറ്റച്ചട്ടം എന്നിവ ആവിഷ്‌കരിക്കുന്നതിന് എക്‌സ്‌ചേഞ്ചുകളെ അനുവദിക്കുകയും ചെയ്യണം. സിസി അതിന്റെ നിഗൂ മിറ വും അദൃശ്യവുമായ സ്വഭാവം ഉണ്ടായിരുന്നിട്ടും പറഞ്ഞറിയിക്കാനാവാത്ത കഴിവുകളാല്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു മേഖലയാണ്. ഒരു നിരോധനത്തിലൂടെ അത് ഒഴിവാക്കപ്പെടരുത്. പകരം, സിസിയില്‍ നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും സിസിയുടെ വളര്‍ച്ചയ്ക്ക് പൊതുവായ ആഗോള മാനദണ്ഡങ്ങള്‍ വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നൂതന ലൈറ്റ്-ടച്ച് റെഗുലേഷനിലൂടെ നിലവിലുള്ള നിയന്ത്രണത്തിലെ വിടവുകള്‍ നികത്താനുള്ള ഈ അവസരം ഇന്ത്യ ഉപയോഗപ്പെടുത്തണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →