ലണ്ടൻ: കോവിഡ് മഹാമാരിയിൽ ബ്രിട്ടനിൽ മരിച്ചത് 127,782 പേരാണ്. ലോകത്തിലെ തന്നെ അഞ്ചാമത്തെ ഉയർന്ന നിരക്കാണിത്. എന്നാൽ 01/06/21 ചൊവ്വാഴ്ച ബ്രിട്ടനിൽ നിന്നും വരുന്നത് ഏറെ ആശ്വാസകരമായ ഒരു വാർത്തയാണ്. ഒരു വർഷത്തിനിടെ ബ്രിട്ടനിൽ കോവിഡ് ബാധിച്ചു മരണമൊന്നും റിപ്പോർട്ട് ചെയ്യാത്ത ദിവസമായി ചൊവ്വാഴ്ച. 2020 മാർച്ചിലായിരുന്നു ഇതിനു മുൻപ് മരണമില്ലാത്ത ദിനം. അതിനു ശേഷമുള്ള എല്ലാ ദിവസവും ആളുകൾ മരിച്ചു.
“എന്നാൽ ഈ നല്ല വാർത്ത ഉണ്ടായിരുന്നിട്ടും, ഞങ്ങൾ ഇതുവരെ ഈ വൈറസിനെ തോൽപ്പിച്ചിട്ടില്ലെന്ന് ഞങ്ങൾക്കറിയാം, കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ ദയവായി കൈകൾ, മുഖം, ഇടം എന്നിവ ഓർമ്മിക്കുക, വീടിനകത്ത് ശുദ്ധവായു അനുവദിക്കുക ” ബ്രിട്ടീഷ് ആരോഗ്യമന്ത്രി മാറ്റ് ഹാൻ കോക്ക് പ്രസ്താവനയിൽ പറഞ്ഞു.

