നിരവധി സൂപ്പർ താര ചിത്രങ്ങളിലൂടെ നായികയായെത്തി
മലയാളി മനസുകളിൽ ഇടം പിടിച്ച താരം കനിഹ ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന പാപ്പൻ എന്ന ചിത്രത്തിലൂടെ മലയാള ചലചിത്ര ലോകത്തേക്ക് തിരിച്ചെത്തുകയാണ്.
മമ്മൂട്ടി ചിത്രമായ മാമാങ്കത്തിന് ശേഷം വീണ്ടും ഒരു സൂപ്പർസ്റ്റാറിനൊപ്പം മലയാളത്തിലേക്ക് എത്തുന്ന താരത്തിന്റെ മുടിയുടെ സ്റ്റൈൽ ആണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുന്നത്. ബോയ് കട്ട് സ്റ്റൈലിലുള്ള ഈ മുടി മുറിച്ചത് അല്ലെന്നും ഒരു ചിത്രത്തിന് വേണ്ടിയുള്ള ലുക്ക് ടെസ്റ്റ് ചെയ്തു നോക്കുകയാണെന്നു കനിഹ പറയുന്നു.
മമ്മൂട്ടിയുടെ പഴശ്ശിരാജയിൽ തുടങ്ങി ഒട്ടേറെ മലയാള ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ കനിഹ ഭാഗ്യദേവത, സ്പിരിറ്റ്, മൈ ബിഗ് ഫാദർ , ദ്രോണ, ക്രിസ്ത്യൻ ബ്രദേഴ്സ്, കോബ്ര, ബാവൂട്ടിയുടെ നാമത്തിൽ തുടങ്ങിയ അഭിനയ പ്രാധാന്യമുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രമായ മാമാങ്കത്തിൽ ആണ് മലയാളി പ്രേക്ഷകർ ഒടുവിൽ കനിഹയെ കണ്ടത്.
മുൻ നടൻ ജയ്ശ്രീ ചന്ദ്രശേഖറിന്റ സഹോദരനായ ശ്യാം രാധാകൃഷ്ണനാണ് കനിഹയുടെ ഭർത്താവ് . 2008 ജൂൺ 15 ന് വിവാഹിതരായ ഇരുവർക്കും സായി റിഷി എന്ന ഒരു മകനുമുണ്ട്. 2010 ലായിരുന്നു മകൻ ജനിച്ചത്.

