തിരുവനന്തപുരം: 15-ാം നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാറിനെ തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് തെരഞ്ഞെടുത്തത്. പ്രതിപക്ഷം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നില്ല. 31/ 05/21 തിങ്കളാഴ്ച രാവിലെ പന്ത്രണ്ട് മണിവരെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം.
അടൂരില്‍ നിന്നും ഹാട്രിക് വിജയം നേടിയാണ് ചിറ്റയം നിയമസഭയിലേത്തുന്നത്. നിലവില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. 140 അംഗ കേരളനിയമസഭയില്‍ നിലവില്‍ ഇടതുപക്ഷത്തിന് 99 അംഗങ്ങളും യുഡിഎഫിന് 41 അംഗങ്ങളുമാണുള്ളത്. മുന്‍പ് നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ എംബി രാജേഷ് 96 വോട്ടുകള്‍ നേടി വിജയിച്ചിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പിസി വിഷ്ണുനാഥിന് 41 വോട്ടുകളാണ് ലഭിച്ചത്.

