കുഴല്‍പ്പണ കേസ്‌ ഇഡി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട ഹര്‍ജി

കൊച്ചി. കൊടകര കുഴല്‍പ്പണ ക്കേസ്‌ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്‌ ഏറ്റെടുക്കെമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ലോക്‌ താന്ത്രിക്‌ യുവ ജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂരാണ്‌ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്‌. അന്തര്‍ സംസ്ഥാന ബന്ധമുളള കളളപ്പണത്തിന്റെ ശ്രോതസ്‌ കണ്ടെത്താന്‍ ഇഡി അന്വേഷണം ആവശ്യമാണെന്ന്‌ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ഇത്സംബന്ധിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റിന് പരാതി നല്‍കി ഒരുമാസമായിട്ടും നടപടിയെടുക്കാത്തതുകൊണ്ടാണ്‌ ഹൈക്കോടതിയെ സമീപിച്ചതെന്ന്‌ ഹര്‍ജിയില്‍ പറയുന്നു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്നര കോടിയോളം രൂപ കളളപ്പണ ഇടപാട്‌ നടത്തിയതില്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക്‌ നേരിട്ട്‌ ബന്ധമുണ്ടെന്ന്‌ ഹര്‍ജിയില്‍ ആരോപിക്കുന്നു. കളളപ്പണം അന്വേഷിക്കാന്‍ ചുമതലപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്‌ അന്വേഷണത്തിന്‌ മടിക്കുന്നത്‌ ദുരൂഹമാണെന്നും ഹൈക്കോടതി ഇടപെട്ട്‌ അന്വേഷണത്തിന്‌ നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →