കൊല്ലം: കൊല്ലം ബൈപ്പാസില്‍ നിന്നും ടോള്‍ പിരിക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നടപടി തുടങ്ങി. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാതേയും സര്‍വ്വീസ് റോഡുകള്‍ പിരിക്കാതേയുമുള്ള ടോള്‍ പിരിവിനെതിരെ പ്രതിഷേധം ശക്തമാണ്. 01/06/21 ചൊവ്വാഴ്ച രാവിലെ ടോള്‍ പ്ലാസയിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി ഡിവൈഎഫ്‌ഐ പ്രവർത്തകരെത്തി.
31/05/21 തിങ്കളാഴ്ച രാത്രിയോടെയാണ് ടോള്‍ പിരിവ് ആരംഭിക്കും എന്ന നിര്‍ദേശം ജില്ലാ കളക്ടര്‍ക്ക് ലഭിക്കുന്നത്. വാട്‌സ്ആപ്പ് സന്ദേശമാണ് ലഭിച്ചത്. മഹാരാഷ്ട്ര ആസ്ഥാനമാക്കിയുള്ള കമ്പനിയാണ് ടോള്‍ പിരിവ് നടത്തുന്നത്. ഈ വര്‍ഷം ജനുവരി ആദ്യവാരത്തോടെ ടോള്‍ പിരിക്കാനാണ് തീരുമാനം എങ്കിലും ജില്ലാ ഭരണകൂടം ഇത് തടയുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ടോള്‍ പിരിവ് നടത്താന്‍ കഴിയില്ലെന്ന് അറിയിക്കുകയും അവര്‍ പിന്മാറുകയുമായിരുന്നു. ശേഷം മെയ് 31നാണ് വീണ്ടും നിര്‍ദേശം ലഭിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ എട്ട് മണിയോട് കൂടിയാണ് ടോള്‍ പിരിവ് ആരംഭിച്ചത്. പിന്നാലെയാണ് പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. ഇവരെ പൊലീസ് എത്തി മാറ്റി. പൊലീസ് ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. 15 മുതല്‍ 150 രൂപവരെയാണ് ടോള്‍ ഈടാക്കുന്നത്.

