ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന്‌ മുസ്ലീം സംഘടനകള്‍

തിരുവനന്തപുരം : ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്നാവശ്യപ്പെട്ട്‌ മുസ്ലീം സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന്‌ കത്തയച്ചു. സമുദായത്തിന്‌ ലഭിക്കേണ്ട 100 ശതമാനം ആനുകൂല്യങ്ങള്‍ ലഭിക്കണമെനന്നും വ്യത്യസ്ഥ വിഭാഗങ്ങള്‍ക്കുളള ആനുകൂല്യങ്ങള്‍ വ്യക്തമാക്കുന്ന ധവളപത്രം പ്രസിദ്ധീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

മദ്രസ അദ്ധ്യാപകര്‍ക്ക്‌ ശമ്പള ഇനത്തിലും മറ്റും കോടിക്കണക്കിന്‌ രൂപ സര്‍ക്കാര്‍ വിതരണം ചെയ്യുന്നുവെന്ന തെറ്റായ പ്രചരണത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്തുക, വര്‍ഗീയ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുക എന്നിവയും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുളള ന്യൂന പക്ഷ സ്‌കോളര്‍ഷിപ്പുകളുടെ അവകാശം 80 ശതമാനം മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 20 ശതമാനം പിന്നാക്ക ക്രൈസ്‌തവ വിഭാഗങ്ങള്‍ക്കും നിശ്ചയിച്ചുളള സര്‍ക്കാര്‍ ഉത്തരവ്‌ ചീഫ്‌ ജസറ്റീസ്‌ അദ്ധ്യക്ഷനായ ബെഞ്ച്‌ ദിവസങ്ങള്‍ക്കുമുമ്പാണ്‌ റദ്ദാക്കിയത്‌. 2015ലെ ഈ ഉത്തരവ്‌ വിവേചനാപരവും ഭരണഘടനാവിരുദ്ധവുമാണെന്നായിരുന്നു കണ്ടെത്തല്‍. ജനസംഖ്യാ കണക്കിന്റെ അടിസ്ഥാനത്തില്‍ അനുപാതം പുനര്‍ നിര്‍ണയിക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →