വാക്സിന്‍ ശരിയാക്കുന്നതിന് കൈക്കൂലി: തേജസ്വി സൂര്യയ്ക്കും എംഎല്‍എയ്ക്കുമെതിരേ കോണ്‍ഗ്രസിന്റെ പരാതി

ബംഗളൂരു: ബിജെപി എംപി തേജസ്വി സൂര്യ സ്വകാര്യ ആശുപത്രിയില്‍ നിന്ന് വാക്സിന്റെ പേരില്‍ കൈക്കൂലി വാങ്ങിയതായി ആരോപണത്തില്‍ നടപടി ആവശ്യപ്പെട്ട കോണ്‍ഗ്രസ്. തേജസ്വിയും അമ്മാവനും മൂന്നു തവണ ബിജെപി എംഎല്‍എയുമായ രവി സുബ്രമണ്യയും 700 രൂപ വീതം ഈടാക്കി സ്വകാര്യ ആശുപത്രിയില്‍ വാക്‌സിന്‍ എത്തിച്ച നല്‍കുകയും ഇതിനായി കൈക്കൂലി വാങ്ങിയെന്നുമുള്ള ശബ്ദ സന്ദേശം പുറത്ത വന്ന സാഹചര്യത്തിലാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളായ പവന്‍ ഖേര, ശ്രീനിവാസ് എന്നിവരാണ് വാര്‍ത്താസമ്മേളനം നടത്തി ഇക്കാര്യം ഉന്നയിച്ചത്. 900 രൂപയ്ക്കാണ് ആശുപത്രി വാക്‌സിന്‍ നല്‍കുന്നത്. ഇത് ചോദ്യം ചെയ്തപ്പോഴാണ് തേജസ്വി, 700 രൂപയ്ക്ക് വാക്‌സിന്‍ നല്‍കിയ കാര്യം ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.ആശുപത്രി അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കുന്നതിന്റെ ശബ്ദരേഖയും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. വാക്സിന് 900ത്തില്‍ കുറഞ്ഞ ഫീ അനുവദിക്കാനാകില്ലെന്നും ഇതില്‍ തന്നെ 700 രൂപ രവി സുബ്രമണ്യയ്ക്ക് നല്‍കാനുള്ളതാണെന്നും ശബ്ദരേഖയില്‍ പറയുന്നുണ്ട്.ഇതേ ആശുപത്രിയില്‍നിന്ന് വാക്സിനെടുക്കാന്‍ തേജസ്വി സൂര്യ ആവശ്യപ്പെടുന്ന പരസ്യങ്ങള്‍ നഗരത്തിലുടനീളം സ്ഥാപിച്ചിട്ടുണ്ടെന്നും ഇതും ഇടപാടിന്റെ തെളിവാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. തേജസ്വിക്കും രവിക്കുമെതിരെ സാമൂഹികപ്രവര്‍ത്തകനായ വെങ്കടേഷ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആരോപണം ഉയര്‍ന്നതിനു പിറകെ രവി സുബ്രമണ്യ സ്വകാര്യ ആശുപത്രി സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →