പത്തനംതിട്ട: പമ്പാനദിയുടെ ആഴങ്ങളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ചെളി അടിയന്തരമായി നീക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ നിവേദനത്തിലൂടെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനോട് അഭ്യര്‍ത്ഥിച്ചു. എക്കല്‍ അടിഞ്ഞതു കാരണം ചെറിയ ഒരു മഴ പെയ്താല്‍ പോലും നദികളില്‍ ജലനിരപ്പ് ഉയരുന്നത് പതിവാകുന്നു. ഇത് ഒഴിവാക്കുവാനാണു നദിയുടെ ആഴം വര്‍ധിപ്പിക്കേണ്ടത്. കൃഷിഭൂമി സംരക്ഷിക്കുന്നതിനുവേണ്ടി പമ്പ, മണിമലയാര്‍, കക്കാട്ടാര്‍ എന്നിവയുടെ തീരസംരക്ഷണം ഉറപ്പാക്കുക. നദിയിലെ കുളിക്കടവുകള്‍ ഉപയോഗയോഗ്യം ആക്കുക. റാന്നി ടൗണിന് സമീപത്തുകൂടെ ഒഴുകുന്ന വലിയ തോട്ടിലെ മാലിന്യശേഖരണം നീക്കി തോടിന് ആഴം വര്‍ധിപ്പിക്കുക.
പത്തനംതിട്ട: പമ്പാനദിയുടെ ആഴങ്ങളിലെ എക്കല്‍ നീക്കണമെന്ന് മന്ത്രിക്ക് നിവേദനം
