സുശാന്ത് സിങ്ങിന്റെ മരണം: സിദ്ധാര്‍ഥ് പിതാനി അറസ്റ്റില്‍

ഹൈദരാബാദ്: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടു സുശാന്തിനൊപ്പം ഫ്ളാറ്റില്‍ താമസിച്ചിരുന്ന സിദ്ധാര്‍ഥ് പിതാനിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 14 ന് സുശാന്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടവരിലൊരാളാണ് പിതാനി.ബോളിവുഡ്-മയക്കുമരുന്ന് മാഫിയ ബന്ധം അന്വേഷിക്കുന്ന നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയാണ് ഇയാളെ പിടികൂടിയത്.നേരത്തെ ഇ.ഡിയും മുംബൈ പോലീസും ഇയാളെ ചോദ്യം ചെയ്തിരുന്നു. മാര്‍ച്ച് അഞ്ചിനു എന്‍.സി.ബി. സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തി ഉള്‍പ്പെടെ 33 പ്രതികളാണുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →