ന്യൂഡല്‍ഹി: ആഭ്യന്തര വിമാന സര്‍വീസുകളുടെ നിരക്ക് വര്‍ധിപ്പിച്ച് കേന്ദ്രം. പരമാവധി യാത്രാശേഷി 80 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി കുറച്ചതോടെയാണ് യാത്രാനിരക്ക് 15 ശതമാനം വര്‍ധിപ്പിച്ചത്. ജൂണ്‍ 1 മുതല്‍ ജൂലൈ 31 വരെയാണ് പുതുക്കിയ നിരക്ക് നടപ്പാക്കുന്നത്.ആഭ്യന്തര വിമാനങ്ങളുടെ നിലവിലെ കുറഞ്ഞ അടിസ്ഥാന നിരക്ക് 2,200 രൂപ മുതല്‍ 7,200 രൂപ വരെയും പരമാവധി നിരക്ക് 7,800 രൂപ മുതല്‍ 24,200 രൂപ വരെയുമാണ്. എന്നാല്‍ പുതിയ നിരക്ക് നിലവില്‍ വരുന്നതോടെ കുറഞ്ഞ വിമാനക്കൂലി 2,600 രൂപ മുതല്‍ 7,800 രൂപ വരെയും പരമാവധി 8,700 രൂപ മുതല്‍ 24,200 രൂപ വരെയും വര്‍ധിക്കും.