ന്യൂഡല്‍ഹി: ആദ്യ ഡോസ് സ്വീകരിച്ച വാക്‌സിനില്‍ നിന്ന് രണ്ടാം ഡോസ് വാക്‌സിന്‍ മാറിയാല്‍ കുഴപ്പമില്ലെന്ന് കേന്ദ്രത്തിന്റെ വിശദീകരണം. ദേശീയ കൊവിഡ് വാക്‌സിനേഷന്‍ വിദഗ്ധ സമിതി അധ്യക്ഷന്‍ ഡോ. വികെ പോളാണ് ഇക്കാര്യം അറിയിച്ചത്. ഉത്തര്‍പ്രദേശിലെ ബദ്നി പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്ററില്‍ 20 ഗ്രാമീണര്‍ക്ക് കോവിഷീല്‍ഡിന്റെ ആദ്യ ഡോസിന് ശേഷം കൊവാക്‌സിന്‍ നല്‍കിയ സംഭവം വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. വ്യത്യസ്ത വാക്‌സിനുകള്‍ സ്വീകരിക്കുന്നത് സുരക്ഷിതമാണ്.
പരീക്ഷണാടിസ്ഥാനത്തില്‍ ഇങ്ങനെ വാക്‌സിന്‍ നല്‍കുന്ന കാര്യം പരിഗണനയിലാണ്. രണ്ടാമത്തെ ഡോസായി സ്വീകരിക്കുന്ന വാക്‌സിന്‍ ആദ്യ ഡോസില്‍ നിന്ന് വ്യത്യസ്തമായാലും കാര്യമായ പ്രതികൂല ഫലങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

