റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രതിപക്ഷ നേതാവിനെ മാറ്റുന്ന കാര്യം തന്നെ അറിയിച്ചില്ല; അപമാനിതനായെന്ന തോന്നലുണ്ടായി; സോണിയാ ഗാന്ധിക്ക് കത്തെഴുതി രമേശ് ചെന്നിത്തല

May 28, 2021 - 4:40 pm

ന്യൂഡൽഹി: പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് നടപടിയില്‍ പ്രതിഷേധമറിയിച്ച് സ്ഥാനമൊഴിഞ്ഞ രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയാണ് 28/05/21 വെള്ളിയാഴ്ച ചെന്നിത്തല പ്രതിഷേധമറിയിച്ചത്.

പ്രതിപക്ഷ നേതാവായി വിഡി സതീശനെ നിയമിക്കുന്ന ഹൈക്കമാന്റ് തീരുമാനം തന്നെ അറിയിച്ചില്ല. തീരുമാനം നേരത്തെ അറിയിച്ചിരുന്നെങ്കില്‍ പിന്‍മാറുമായിരുന്നു. ഇത് മാനസിക വിഷമുണ്ടാക്കി. ഇതില്‍ തനിക്ക് പ്രതിഷേധമുണ്ട്. അപമാനിതനായെന്ന തോന്നലുണ്ടാക്കിയെന്നും ചെന്നിത്തല സോണിയ ഗാന്ധിക്കയച്ച കത്തില്‍ വ്യക്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ തന്റെ പോരാട്ടങ്ങള്‍ക്ക് പാര്‍ട്ടിയില്‍ നിന്നും സ്വീകാര്യത കിട്ടിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും തന്നെ മാറ്റിയ ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നെന്നായിരുന്നു ചെന്നിത്തല മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. വിഡി സതീശന് പൂര്‍ണ പിന്തുണ നല്‍കും. കോണ്‍ഗ്രസ് അധ്യക്ഷ ഒരു തീരുമാനമെടുത്താല്‍ അത് എല്ലാ കോണ്‍ഗ്രസുകാരും അംഗീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *