യാസ് ഝാര്‍ഖണ്ഡിലേക്ക്: ബംഗാളില്‍ ഒരുമരണം, മൂന്നുലക്ഷം വീടുകള്‍ക്ക് നാശം; ഒഡീഷയില്‍ മൂന്നുമരണം

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വ്യാപക നാശം വിതച്ച് യാസ് ചുഴലിക്കാറ്റ്. ബംഗാളില്‍ ഒരു ജീവനെടുത്ത ചുഴലിക്കാറ്റ് മൂന്നുലക്ഷത്തോളം വീടുകള്‍ക്കു നാശനഷ്ടമുണ്ടാക്കി. ഒഡീഷയില്‍ മൂന്നുമരണവും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ചുഴലിക്കാറ്റ് 27/05/21 രാവിലെ ഝാര്‍ഖണ്ഡില്‍ പ്രവേശിക്കുമെന്നു കേന്ദ്ര കാലാവസ്ഥാ ഗവേഷണകേന്ദ്രം അറിയിച്ചു. ഇതോടെ ഝാര്‍ഖണ്ഡില്‍ താഴ്ന്നപ്രദേശങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചുതുടങ്ങി. യാസിന്റെ പ്രഭാവത്തില്‍ ബംഗാള്‍ പ്രളയക്കെടുതിയിലായി. കടലില്‍ മത്സ്യബന്ധനത്തിനുപോയ ഒരാള്‍ മരിച്ചതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. മഴക്കെടുതിയില്‍ െവെദ്യുതാഘാതമേറ്റ് രണ്ടുപേര്‍ ചൊവ്വാഴ്ച മരണമടഞ്ഞിരുന്നു. യാസ് ചുഴലിക്കാറ്റ് ബംഗാളില്‍ മൂന്നുലക്ഷത്തോളം വീടുകള്‍ക്കു നാശമുണ്ടാക്കി. ഒരുകോടിയോളം പേര്‍ ദുരന്തബാധിതരാണ്. 20 ലക്ഷത്തോളം പേരാണു ദുരിതാശ്വാസകേന്ദ്രങ്ങളില്‍ കഴിയുന്നത്.കാറ്റിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന ഒഡീഷയിലും ബംഗാളിലും റെയില്‍-വ്യോമഗതാഗതം ഇന്നലെ െവെകിട്ടോടെ ഭാഗികമായി പുനരാരംഭിക്കും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി െസെന്യത്തിന്റെ 13 യൂണിറ്റുകള്‍ ബംഗാളിലുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →