കോവളത്തിന്റെ രണ്ടാംഘട്ട വികസനം ഉറപ്പാക്കുമെന്ന്‌ ടൂറിസം മന്ത്രി പിഎ മുഹമ്മദ്‌ റിയാസ്‌

കോവളം: കോവളം വിനോദ സഞ്ചാര കേന്ദ്രത്തിന്റെ രണ്ടാഘട്ട വികസന പ്രവര്‍ത്തനങ്ങളും തീര സംരക്ഷണവും ഉറപ്പാക്കുമെന്ന്‌ ടൂറിസം വകുപ്പുമന്ത്രി പിഎ മുഹമ്മദ്‌ റിയാസ്‌. രണ്ടാഘട്ട പ്രവര്‍ത്തനം വൈകാതെ ആരംഭിക്കുമെന്നും ഇതിന്‌ മുന്നോടിയായി കടലാക്രമണത്തിലെ കേടുപാടുകള്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ടൂറിസം സംഘടനകള്‍, കോവളത്തെ ടൂറിസം മേഖലാ പ്രതിനിധികള്‍ തുടങ്ങിയവരുടെ യോഗം വിളിച്ചുചേര്‍ത്ത്‌ ഇതിനായുളള നടപടികള്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. കോവളം മേഖലയിലെ നാശനഷ്ടങ്ങള്‍ അദ്ദേഹം നേരില്‍ കണ്ട്‌ വിലയിരുത്തി.

ബീച്ചില്‍ ഗ്രാനൈറ്റ് സീറ്റുകള്‍, ബീച്ചില്‍ ഇടക്കല്ലില്‍ ശില്‍പം,നടപ്പാതയില്‍ ഹാന്‍ഡ്‌ റെയില്‍,ബീച്ച്‌ വൈദ്യുതീകരണം, ടോയ്‌ലറ്റ് ബ്ലോക്കു നവീകരണം, വസ്‌ത്രം മാറാനുളള കിയോസ്‌ക്കുകള്‍, കുളിമുറി, റെയിന്‍ ഷെല്‍ട്ടറുകള്‍ ലേസര്‍ ലൈറ്റ്‌ഷോ തുടങ്ങിയ പ്രവര്‍ത്തികള്‍ ഉള്‍ക്കൊളളുന്നതാണ്‌ ബീച്ചിലെ രണ്ടാം ഘട്ട വികസനം

Share
അഭിപ്രായം എഴുതാം