കൊവിഡ്; ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ മാറ്റിവെച്ചു; പുതിയ തീയതി പിന്നീട് അറിയിക്കും

ന്യൂഡൽഹി: ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ മാറ്റിവെച്ചു. ഐ.ഐ.ടി ഖരക്പൂരിനാണ് പരീക്ഷയുടെ നടത്തിപ്പ് ചുമതല. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് പരീക്ഷ മാറ്റിയത്. 2021 ജൂലൈ 3നാണ് ജെ.ഇ.ഇ അഡ്വാൻസ് പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്. ഇത് സംബന്ധിച്ച അറിയിപ്പ് ജെ.ഇ.ഇ അഡ്വാൻസ്ഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ jeeadv.ac.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരീക്ഷയുടെ പുതിയ തീയതി വൈകാതെ അറിയിക്കും.

പേപ്പർ-1, പേപ്പർ-2 എന്നിങ്ങനെ രണ്ട് പേപ്പറുകളുണ്ടാകും. ആദ്യ പേപ്പർ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും രണ്ടാം പേപ്പർ ഉച്ച കഴിഞ്ഞ് 2.30 മുതൽ വൈകുന്നേരം 5.30 വരെയുമാണ്. കംപ്യൂട്ടർ അധിഷ്ഠിതമായി നടക്കുന്ന പ്രവേശന പരീക്ഷയ്ക്കായി വിദ്യാർത്ഥികൾ ഓൺലൈനായി രജിസ്റ്റർ ചെയ്യണം.

ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ യോഗ്യത നേടിയവർക്ക് ജെ.ഇ.ഇ അഡ്വാൻസ്ഡ് മെയിൻ പരീക്ഷയെഴുതാൻ കഴിയും. ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ യോഗ്യത നേടിയ ആദ്യ 2.5 ലക്ഷം പേർക്ക് ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയെഴുതാനാകും. എന്നാൽ 2.5 ലക്ഷത്തിന് മുകളിൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതാനുണ്ടാകും. റാങ്കുകളിലും സ്കോറിലും ടൈ വരുന്നതിനാലാണിത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →