കര്‍ഷകദ്രോഹ ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ ഇടുക്കി ജില്ലയില്‍ കര്‍ഷകര്‍ കരിദിനം ആചരിച്ചു

കട്ടപ്പന: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷകദ്രോഹ ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ ഇടുക്കി ജില്ലയില്‍ കര്‍ഷകര്‍ 26.5.2021 മെയ്‌ 26ന്‌ കരിദിനം ആചരിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി കരിങ്കൊടി ഉയര്‍ത്തിയും പോസ്‌റ്ററുകള്‍ പതിച്ചും പ്ലാക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയും ആയിരുന്നു പ്രതിഷേധങ്ങള്‍.

സംയുക്ത സമര സമിതി നേതൃത്വം കൊടുത്ത സമരത്തില്‍ നേതാക്കന്മാരായ സി.വി വര്‍ഗീസ്‌, മാത്യു വര്‍ഗീസ്‌, എന്‍വി ബേബി, ജോയി അമ്പാട്ട്‌, ടി.സി.കുര്യന്‍, തുടങ്ങിയവര്‍ വിവിധ പ്രദേശങ്ങളില്‍ നേതൃത്വം നല്‍കി. കുമളിയില്‍ നടന്ന സമരത്തിന്‌ ജോയി വടക്കേടം, ബിആര്‍ ബാലകൃഷ്‌ണന്‍, സിഡി ജോണ്‍സണ്‍ എന്നിവരും, കപ്പനയില്‍ നടന്ന സമരത്തിന്‌ ഇ.റഷീദ്‌, വികെ സോമന്‍, സണ്ണി പാറക്കണ്ടം, സന്തോഷ്‌ കോഴിമല പിജി.ബാലന്‍, എന്നിവരും നേതൃത്വം നല്‍കി. നെടുംകണ്ടത്ത്‌ നടന്ന സമരത്തില്‍ എംആര്‍ രാഘവന്‍, പികെ സദാശിവന്‍, എസ്‌ മനോജ്‌, തുടങ്ങിയവരും, ശാന്തമ്പാറയില്‍ പിഎസ്‌ നെപ്പോളിയന്‍, കെകെ തങ്കച്ചന്‍, കെഎം ജെയിംസ്‌, ബിജു ശാന്തമ്പാറ, കെക രമേശ്‌ എന്നിവരും, ഇടുക്കിയില്‍ റോമിയോ സെബാസറ്റിയന്‍, സിജി ചാക്കോ എന്നിവരും നേതൃത്വം നല്‍കി.

തൊടുപുഴയില്‍ നടന്ന സമരത്തിന് കെആര്‍ ഷാജി, ബാബു കളപ്പുര, സജിപൗലോസ്‌, എന്നിവരും ഏലപ്പാറയില്‍ സി.ജോണ്‍സണും, അടിമാലിയില്‍ പിവി വര്‍ഗീസ്‌, ദേവികളത്ത്‌ ശശികുമാര്‍, മറയൂരില്‍ കെഎസ്‌എം ജോര്‍ജ്‌ എന്നിവരും നേതൃത്വം നല്‍കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →