ആലപ്പുഴ: ജില്ലയിലെ കാവുകളുടെ സംരക്ഷണ പരിപാലന പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന കാവ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് സംസ്ഥാന വനം -വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. വ്യക്തികള്‍, ട്രസ്റ്റുകള്‍, ദേവസ്വം എന്നിവയുടെ ഉടമസ്ഥതയിലുള്ള വിസ്തൃതിയും ജൈവവൈവിധ്യവും കൂടുതലായുള്ള കാവുകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ആലപ്പുഴ കൊമ്മാടിയിലുള്ള സാമൂഹ്യ വനവല്‍ക്കരണ ഓഫീസില്‍ നിന്നോ, വനം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നോ, ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് അതിനോടൊപ്പം കാവ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ കരം അടച്ച രസീതിന്റെ പകര്‍പ്പ്, കാവിന്റെ 2 ഫോട്ടോ, അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, കാവിന്റെ കൈവശാവകാശം / ഉടമസ്ഥാവകാശം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ടി കാവ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് എത്തിച്ചേരുന്നതിനുള്ള റൂട്ട് മാപ്പ് എന്നിവ സഹിതം ജൂണ്‍ 30-ാം തീയതി വൈകിട്ട് 5 മണിയ്ക്കകം അപേക്ഷ സോഷ്യല്‍ ഫോറസ്ട്രി ഓഫീസില്‍ ലഭിക്കണം.
ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുന്‍ വര്‍ഷങ്ങളില്‍ സാമ്പത്തിക സഹായം ലഭിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലപ്പുഴ കൊമ്മാടിയിലുള്ള സാമൂഹ്യവനവല്‍ക്കരണ വിഭാഗം അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസിലോ 0477 – 2246034 എന്ന ടെലിഫോണ്‍ നമ്പറിലോ ബന്ധപ്പെടുക.