ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്‌ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം സെപ്‌തംബറോടെ ലഭിച്ചേക്കും

ന്യൂ ഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന്‌ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം 2021 സെപ്‌തംബറിന്‌ മുമ്പായി ലഭിച്ചേക്കുമെന്ന്‌ നിര്‍മ്മാതാക്കളായ ഭാരത്‌ ബയോടെക്ക്‌. ലോകാരോഗ്യ സംഘടനയും യൂറോപ്യന്‍ യൂണിയന്‍, ,യു.എസ്‌, കാനഡ,ഓസ്‌ട്രേസിയ തുടങ്ങിയ പലരാജ്യങ്ങളും കോ വാക്‌സിന്‌ അംഗീകാരം നല്‍കിയിട്ടില്ല. ഫൈസര്‍ ,മൊഡേര്‍ണ ,കോവിഷീല്‍ഡ്‌ തുടങ്ങിയ വാക്‌സിനുകള്‍ക്ക്‌ അംഗീകാരമുണ്ട്‌. കോവാക്‌സിന്‌ അനുമതിക്കായി കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്ന്‌ ലോകാരോഗ്യ സംഘടന അറിയിച്ചു.

60 രാജ്യങ്ങളില്‍ കോവാക്‌സിന്‌ അംഗീകാരം ലഭിക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണെന്ന്‌ ഭാരത്‌ ബയോടെക്ക്‌ അറിയിച്ചു. 13 രാജ്യങ്ങളില്‍ അടിയന്തിര ഉപയോഗത്തിനുളള അനുമതി ലഭിച്ചു. ജൂലൈ മുതല്‍ സെപ്‌തംബര്‍ വരെയുളള കാലയളവില്‍ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കും.ജൂണിനുളളില്‍ സമര്‍പ്പിക്കാനുളള ബാക്കി വിവരങ്ങള്‍ കൂടി സമര്‍പ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

കോവാക്‌സിന്‍ എടുത്താലും രാജ്യാനതര യാത്രക്കാര്‍ക്ക്‌ നിര്‍ബന്ധിത ക്വാറന്റൈനും മറ്റ്‌ കോവിഡ്‌ നിബന്ധനകളും പാലിക്കേണ്ടതുണ്ട്‌. കോവിഷീല്‍ഡ്‌, കോവാക്‌സിന്‍ എന്നീ വാക്‌സിനുകളാണ്‌ ഇന്ത്യ രാജ്യത്ത്‌ വിതരണം ചെയ്യുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →