വെഞ്ഞാറമൂട് : കോവിഡും കനത്ത മഴയും തളര്‍ത്താതെ കെ.എസ്.ഇ.ബി ജീവനക്കാര്‍. കനത്തമഴയിലും കാറ്റിലും തകരാറിലായ ലൈനുകളും പോസ്റ്റുകളും ശരിയാക്കാനുളള തത്രപ്പാടിലാണ് കെ.എസ്.ഇ.ബി ജീവനക്കാര്‍. അതിതീവ്രമായ കോവിഡ് വ്യാപനത്തിലും ടൗക്തേ ചുഴലിക്കാറ്റിനുമിടയില്‍ ജീവന് നഷ്ടപ്പെട്ട ജീവനക്കാരും നിരവധിയാണ്. കോവിഡ് പോസിറ്റീവായ ആളുടെ വീട്ടില്‍ വൈദ്യുതി പോയാല്‍ കെ.എസ്.ഇ.ബി ഓഫീസിലേക്ക് വിളിച്ച് രോഗവിവരം അറിയിച്ചാല്‍ പിപിഇ കിറ്റും സംവിധാനങ്ങളുമായെത്തി ജീവനക്കാര്‍ വൈദ്യുതി ഉടന്‍ ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
മഴക്കൊപ്പം ആഞ്ഞുവീശുന്ന കാറ്റില്‍ മരങ്ങള്‍ മറിഞ്ഞുവീഴുന്നതാണ് പോസ്റ്റുകള്‍ ഒടിയുന്നതിനും ലൈന്‍ തകരാറിനും പ്രധാന കാരണങ്ങള്‍.അതിനാല്‍ അപകടകരമായ അവസ്ഥയില്‍ സ്ഥിതിചെയ്യുന്ന സ്വകാര്യ വ്യക്തികളുടെ വൃക്ഷങ്ങള്‍ കാലവര്‍ഷത്തിന് മുമ്പ് പരമാവധി നീക്കം ചെയ്യെമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
കോവിഡിന്റെ പാശ്ചാത്തലത്തില്‍ രോഗം പകരാതിരിക്കാനുളള മുന്‍കരുതലുകള്‍ പാലിച്ചാണ് ജോലിയില്‍ ഏര്‍പ്പെടുന്നത്. ജീവനക്കാരെ രണ്ട് ടീമുകളാക്കി തിരിക്കുകയും ഓരോടീമിനും 2 ദിവസം എന്ന രീതിയിലാണ് ജോലികള്‍ നടത്തുന്നത്. പ്രതിസന്ധികളെ അവഗണിച്ച് ലോക്ക്ഡൗണ്‍കാലത്തും കോവിഡ് തീവ്രതയിലും ജോലികള്‍ നടത്തുന്നജീവനക്കാര്ക്ക് ബിഗ്സല്യൂട്ട്.

