മൂന്നു ലീഗുകളില്‍ ടോപ് സ്‌കോറര്‍ ആകുന്ന ആദ്യ താരമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ

റോം: സീരി എ സീസണ്‍ അവസാനിച്ചപ്പോള്‍ യുവന്റസ് ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിച്ചതിനൊപ്പം വ്യക്തിഗത നേട്ടവും സ്വന്തമാക്കി സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ ലീഗില്‍ ടോപ് സ്‌കോറര്‍ ആയാണ് സീസണ്‍ അവസാനിപ്പിക്കുന്നത്. ഇതിനു മുമ്പ് രണ്ട് സീസണില്‍ യുവന്റസില്‍ കളിച്ചിരുന്നെങ്കിലും ഇറ്റലിയില്‍ ആദ്യമായാണ് റൊണാള്‍ഡോ ടോപ് സ്‌കോറര്‍ ആകുന്നത്. 29 ഗോളുകളുമായണ് റൊണാള്‍ഡോ ഗോള്‍വേട്ടയില്‍ ഒന്നാമതായത്. 23 ഗോളുകള്‍ നേടിയ റൊമേലു ലുകാകു ആണ് രണ്ടാമതുള്ളത്. 2007ല്‍ ഡെല്‍ പിയെറൊയ്ക്കു ശേഷം ആദ്യമായാണ് ഒരു യുവന്റസ് താരം സീരി എയില്‍ ടോപ് സ്‌കോറര്‍ ആകുന്നത്. ഈ നേട്ടത്തോടെ യൂറോപ്പിലെ ഏറ്റവും മികച്ച അഞ്ചു ലീഗുകളില്‍ മൂന്ന് ലീഗിലും ടോപ് സ്‌കോറര്‍ പട്ടം നേടുന്ന ആദ്യ താരമായും റൊണാള്‍ഡോ മാറി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →