എറണാകുളം: വാഹന ലേലം

എറണാകുളം : എറണാകുളം എക്സൈസ്‌ ഡിവിഷനിലെ വിവിധ അബ്കാരി കേസ്സുകളില്‍ പിടിച്ചെടുത്തിട്ടുള്ളതും സര്‍ക്കാരിലേയ്ക്ക്‌ കണ്ടുകെട്ടിയിട്ടുള്ളതുമായ, ഇരുചക്രവാഹനങ്ങൾ-7, ഓട്ടോറിക്ഷ-4, ടാറ്റ എയ്സ്-1 എന്നീ വാഹനങ്ങളും, എന്‍.ഡി.പി.എസ്‌. കേസില്‍  ഉള്‍പ്പെട്ട ഇരുചക്രവാഹനങ്ങള്‍-23, കാര്‍-1 എന്നീ വാഹനങ്ങളും എറണാകുളം എക്‌സൈസ്‌ ഡെപ്യൂട്ടി കമ്മീഷണര്‍ നിലവിലുള്ള ലേല വ്യവസ്ഥകള്‍ക്കു വിധേയമായി ജൂൺ നാലിന് രാവിലെ 11 മണിക്ക്‌ നിലവിലുള്ള കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്‌, മാമല എക്സൈസ്‌ റെയിഞ്ച്‌ ഓഫീസില്‍ വച്ച്‌ (ഫോൺ-0484-2786848) പരസ്യമായി ലേലം ചെയ്ത്‌ വിൽക്കുന്നതാണ്‌. ലേല നിബന്ധനകളും മറ്റു വിവരങ്ങളും എറണാകുളം എക്സൈസ്‌ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസില്‍ നിന്നോ ജില്ലയിലെ മറ്റ്‌ എക്സൈസ്‌ ഓഫീസുകളില്‍ നിന്നോ ലഭിക്കും. വാഹനങ്ങൾ നേരില്‍ പരിശോധിക്കണമെന്ന്‌ താല്‍പര്യമുള്ളവര്‍ക്ക്‌  ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പരിശോധിക്കാം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →