ന്യൂഡല്‍ഹി: കര്‍ഷകസമരം ആറു മാസം പൂര്‍ത്തിയാകുന്ന മെയ് 26ന് കര്‍ഷകര്‍ പ്രഖ്യാപിച്ച കരിദിനാചരണത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി (തൃണമൂല്‍ കോണ്‍ഗ്രസ്), മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ (ശിവസേന), തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ (ഡിഎംകെ), ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറെന്‍ (ജെഎംഎം), ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല (എന്‍സി), ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് (എസ്പി), ആര്‍ജെഡിയുടെ തേജശ്വി യാദവ്, ഡി രാജ (സിപിഐ), സീതാറാം യെച്ചൂരി (സിപിഎം) തുടങ്ങിയവരാണ് കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചത്.
മെയ് 26ന് രാജ്യവ്യാപകമായി പ്രതിഷേധം നടത്താനുള്ള സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഹ്വാനത്തെ 12ഓളം പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ പിന്തുണച്ചു. പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ടവരില്‍ നാല് മുഖ്യമന്ത്രിമാരും ഉണ്ട്. 40 കര്‍ഷക സംഘടനകള്‍ ഉള്‍കൊള്ളുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയാണ് മെയ് 26 കരിദിനമായി ആചരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുമെന്ന് പ്രഖ്യാപിച്ചത്.
മെയ് 26ലെ കര്‍ഷക കരിദിനാചരണത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍
