ഒരു തമിഴ് സംഘടനയെ തീവ്രവാദി സംഘമായി ദ ഫാമിലി മാൻ 2 എന്ന വെബ് സീരീസിൽ അവതരിപ്പിച്ചിരിക്കുന്നു എന്ന് ആരോപണമാണ് സാമന്തക്ക് നേരെ ഉയർന്നിരിക്കുന്നത്.
ആമസോൺ പ്രൈമിൽ ജൂൺ 4 മുതൽ സ്ട്രീം ചെയ്യാനൊരുങ്ങുന്ന ഈ വെബ്സീരീസിൽ ആത്മഹത്യാ ബോംബ് സ്ക്വാഡിലെ അംഗമായ രാജി എന്ന കഥാപാത്രത്തെയാണ് സാമന്ത അവതരിപ്പിക്കുന്നത്. ഈ വെബ് സീരീസിന്റെ ഉള്ളടക്കത്തിന് എതിരെ തമിഴ് സംവിധായകനും രാഷ്ട്രീയ പ്രവർത്തകനുമായ സീമാൻ ഉൾപ്പെടെയുള്ളവർ സാമന്തക്കെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ്.
എന്നാൽ തമിഴ് സംഘടനകളിൽ നിന്നുള്ള എതിർപ്പിനെ അവഗണിച്ച് ഈ വെബ്സീരീസ് സംപ്രേഷണം ചെയ്യാനുള്ള നീക്കങ്ങളുമായി മുന്നോട്ടു പോവുകയാണ് ആമസോൺ പ്രൈം .
തമിഴരുടെ വികാരം വ്രണപ്പെടുത്തുന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് സാമന്ത മാപ്പ് പറയണം എന്നാണ് സീമാന്റെ ആവശ്യം. വെബ്സീരീസ് പുറത്തിറങ്ങിയാൽ സാമന്തയും അണിയറപ്രവർത്തകരും ആമസോണും അതിൻറെ ഭവിഷ്യത്തുകൾ നേരിടേണ്ടിവരുമെന്നും സീമാൻ പറയുന്നു. എന്നാൽ വിവാദങ്ങളെക്കുറിച്ച് സാമന്ത ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

