ചെന്നൈ: യാസ് ചുഴലിക്കാറ്റ് വരുന്നതിന്റെ പശ്ചാത്തലത്തില്‍ ഭുവനേശ്വര്‍ വഴിയുള്ള ഏതാനും ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. 23/05/21 പുറപ്പെടേണ്ട നാഗര്‍കോവില്‍ ജങ്ഷന് ഷാലിമാര്‍ പ്രതിവാര ഗുരുദേവ് സ്പെഷല്‍ (02659), തിങ്കളാഴ്ച ഹൗറയില്‍നിന്നു പുറപ്പെടേണ്ട ഹൗറ ജങ്ഷന് കന്യാകുമാരി പ്രതിവാര സ്പെഷല്‍ (02665), 25ന് ഷാലിമാറില്‍നിന്നു പുറപ്പെടേണ്ട ഷാലിമാര്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്പെഷല്‍ (02642), തിരുവനന്തപുരത്തുനിന്ന് 25നു പുറപ്പെടേണ്ട തിരുവനന്തപുരം സെന്‍ട്രല്‍ സില്‍ച്ചര്‍ പ്രതിവാര സ്പെഷല്‍ (02507), 26ന് ഷാലിമാറില്‍നിന്ന് യാത്ര തിരിക്കേണ്ട ഷാലിമാര്‍ നാഗര്‍കോവില്‍ ജങ്ഷന് പ്രതിവാര ഗുരുദേവ് സ്പെഷല്‍ (02660), എറണാകുളത്തുനിന്ന് 24, 25 തീയതികളില്‍ യാത്ര തിരിക്കേണ്ട എറണാകുളം ജങ്ഷന്-പട്ന ജങ്ഷന് ദ്വൈവാര സ്പെഷല്‍ (02643), പട്നയില്‍നിന്ന് 27, 28 തീയതികളില്‍ പുറപ്പെടേണ്ട പട്ന ജങ്ഷന്-എറണാകുളം ജങ്ഷന് ദ്വൈവാര സ്പെഷല്‍ (02644) എന്നിവയാണു താല്‍ക്കാലികമായി റദ്ദാക്കിയത്
യാസ് ചുഴലിക്കാറ്റ്: ഭുവനേശ്വര്‍ വഴിയുള്ള ട്രെയിനുകള്‍ റദ്ദാക്കി
