റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

കര്‍ണാടകയില്‍ പോലിസ് ക്രൂരത: ദലിത് യുവാവിനെ മര്‍ദിച്ച ശേഷം മൂത്രം കുടിപ്പിച്ചു

May 23, 2021 - 12:28 pm

ബംഗളൂരു: ദലിത് യുവാവിനെ പോലീസ് ക്രൂരമായി മര്‍ദിച്ച ശേഷം മൂത്രം കുടിപ്പിച്ചതായി പരാതി. കര്‍ണാടക ചിക്കമംഗളൂരു ജില്ലയില്‍ നിന്നുള്ള പുനീത് എന്ന ദളിത് യുവാവാണ് പോലീസിനെതിരെ പരാതി നല്‍കിയത്. ഈ മാസം 10നാണ് സംഭവം നടന്നത്.ഗ്രാമത്തിലെ സ്ത്രീയോട് സംസാരിച്ചെന്ന പേരില്‍ ഗ്രാമവാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുനീതിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഗോണിബീഡ് പോലീസ് സ്റ്റേഷനില്‍ വച്ച് പോലീസുകാര്‍ തന്നെ മര്‍ദിച്ചെന്നും ബലം പ്രയോഗിച്ച് മൂത്രം കുടിപ്പിച്ചെന്നും പുനീത് നല്‍കിയ പരാതിയില്‍ പറയുന്നു.സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. പോലീസുകാര്‍ വംശീയമായി അധിക്ഷേപിച്ചെന്നും കൈകാലുകള്‍ കെട്ടിയിട്ട് കുടിക്കാന്‍ വെള്ളം പോലും നല്‍കിയില്ലെന്നും പരാതിയിലുണ്ട്. സംഭവത്തില്‍ ഒരു എസ്ഐയെ സ്ഥലം മാറ്റിയതായും പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടതായും ചിക്കമംഗളൂരു ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *