കന്നുകാലി കടത്ത് നിരോധിച്ച് പശു സംരക്ഷണ ബില്‍ കൊണ്ടുവരാന്‍ അസം

ഗുവാഹത്തി: പശു സംരക്ഷണ ബില്‍ കൊണ്ടുവരാന്‍ അസം സര്‍ക്കാര്‍. കന്നുകാലിക്കടത്ത് തടയുന്നതിനായി അടുത്ത നിയമസഭാ സമ്മേളനത്തിലാണ് ബില്‍ കൊണ്ട് വരികയെന്നും അസം ഗവര്‍ണര്‍ ജഗദീഷ് മുഖി അറിയിച്ചു. കന്നുകാലികളെ കടത്തുന്നതിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുന്നതാണ് നിര്‍ദ്ദിഷ്ട ബില്ലെന്നും ആളുകള്‍ പശുക്കളെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു, അതിനെയൊരു വിശുദ്ധ മൃഗമായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.മൃഗ സംരക്ഷണത്തിനായി സര്‍ക്കാര്‍ സീറോ ടോളറന്‍സ് നയം നടപ്പാക്കുമെന്നും അസമിന് പുറത്തേക്ക് കന്നുകാലികളെ കടത്തുന്നവര്‍ക്ക് എതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →