എസ്‌എസ്‌എല്‍സി ഐടി പ്രക്ടിക്കല്‍ പരീക്ഷകള്‍ ഒഴിവാക്കിയതായി മുഖ്യന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : എസ്‌എസ്‌എല്‍സി ഐടി പ്രക്ടിക്കല്‍ പരീക്ഷകള്‍ ഒഴിവാക്കിയതായി മുഖ്യന്ത്രി പിണറായി വിജയന്‍. എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി മൂല്യ നിര്‍ണയം 2021 ജൂണ്‍ 1 മുതല്‍ ജൂണ്‍ 19 വരെയും, എസ്‌എസ്‌എല്‍സി മൂല്യ നിര്‍ണയം ജൂണ്‍ 7 മുതല്‍ 25 വരെയും നടത്തും.

ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പ്രക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലൈ 17 വരെ നടത്തും. മൂല്യ നിര്‍ണയത്തിന്‌ പോകുന്ന അദ്ധ്യാപകരെ വാക്‌സിനേറ്റ്‌ ചെയ്യും. മൂല്യനിര്‍ണയത്തിന്‌ മുമ്പായി വാകിലേഷന്‍ പൂര്‍ത്തീകരിക്കും. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ആലോചിച്ച നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ചുളള തീരുമാനങ്ങള്‍ എടുക്കും. പിഎസ്‌ സി അഡ്വൈസ് ഓണ്‍ലൈന്‍ വഴിയാക്കുന്നത്‌ ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →