മലപ്പുറം: 2021 ലെ നിയമസഭാ പൊതു തെരഞ്ഞെടുപ്പ്, മലപ്പുറം ലോക് സഭാ ഉപതെരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ അന്തിമ ചെലവ് പരിശോധനയുടെ പരിശീലന പരിപാടി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ നടത്തി. ഈ മാസം 24, 25 തിയതികളിലായാണ് പരിശോധന നടക്കുക.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന പരിശോധനയില്‍ 06-മലപ്പുറം ലോക് സഭാ മണ്ഡലത്തിന്റേയും, 033- കൊണ്ടോട്ടി, 041 – വേങ്ങര, 042- വള്ളിക്കുന്ന്, 043 – തിരൂരങ്ങാടി എന്നീ നിയോജക മണ്ഡലങ്ങളുടേയും പരിശോധന കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സെമിനാര്‍ കോംപ്ലക്‌സ് ഹാളിലും, 034 – ഏറനാട്, 035 – നിലമ്പൂര്‍, 036 – വണ്ടൂര്‍, 037 – മഞ്ചേരി എന്നീ നിയോജക മണ്ഡലങ്ങളുടേ പരിശോധന മലപ്പുറം ജില്ലാ പ്ലാനിംഗ് ഓഫീസില്‍ വെച്ചും മെയ് 24 ന് നടത്തും.
044 – താനൂര്‍, 045- തിരൂര്‍, 047 – തവനൂര്‍, 048 – പൊന്നാനി എന്നീ നിയോജക മണ്ഡലങ്ങളുടെ പരിശോധന കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സെമിനാര്‍ കോംപ്ലക്‌സ് ഹാളിലും, 038 – പെരിന്തല്‍മണ്ണ, 039 – മങ്കട, 040 – മലപ്പുറം, 046 – കോട്ടക്കല്‍ എന്നീ നിയോജക മണ്ഡലങ്ങളുടെ പരിശോധന മലപ്പുറം ജില്ലാ പ്ലാനിംഗ് ഓഫീസ് കെട്ടിടത്തില്‍ വെച്ച് മെയ് 25 നും നടത്തുന്നതാണെന്ന് ഇലക്ഷന്‍ എക്‌സ്‌പെന്റിച്ചര്‍ നോഡല്‍ ഒഫീസര്‍ എന്‍. സന്തോഷ് കുമാര്‍ അറിയിച്ചു.

