ആനക്കൂട്‌ ഭാഗത്തെ വെളളക്കെട്ട്‌ നിയന്തിക്കാന്‍ നടപടി തുടങ്ങി

കോന്നി: കോന്നി-ചന്ദനപ്പളളി റോഡില്‍ കോന്നിമുതല്‍ ആനക്കൂടുവരെയുളള ഭാഗത്ത്‌ റോഡ്‌ ഉയര്‍ത്തി പുനര്‍ നിര്‍മ്മിക്കാന്‍ തീരുമാനമായതായി എംഎല്‍എ അഡ്വ.ജനീഷ്‌കുമാര്‍ പറഞ്ഞു. പൊതുമരാമത്ത്‌ റോഡ്‌ വിഭാഗം ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച്‌ നടത്തിയ അവലോഹന യോഗത്തിലാണ്‌ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്‌. കോന്നി ടൗണിന്റെ ഭാഗം കൂടിയായ ആനക്കൂട്‌ റോഡ്‌ വെളളക്കെട്ടുമൂലം വലിയ യാത്രാബുദ്ധിമുട്ടനുഭവിക്കുന്ന പ്രദേശമാണ്‌ റോഡ്‌ നന്നാക്കിയാലും താഴ്‌ന്ന പ്രദേശമായതിനാല്‍ വെളളക്കെട്ടുണ്ടാവുകയും റോഡ്‌ തകരുകയുമാണ്‌ സംഭവിക്കുന്നത്‌. ഇതിന്‌ പരിഹാരമായാണ്‌ റോഡ്‌ ഉയര്‍ത്തി പണിയാനുളള തീരുമാനം. അടിയന്തിരമായി നിര്‍മ്മാണം നത്താന്‍ എംഎല്‍എ നിര്‍ദ്ദേശം നല്‍കി.

മണ്ഡലത്തിലെ ഇതര റോഡുകളുടെ നിര്‍മ്മാണ പുരോഗതിയും യോഗം വിലയിരുത്തി. പ്ലാപ്പളളി കക്കി ഗവി റോഡു നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. റോഡില്‍ ലൈന്‍ വരയ്‌ക്കുന്ന ജോലിയാണ്‌ ഇനി ബാക്കിയുളളത്‌. ലോക്‌ഡൗണാണ്‌ ജോലി തടസപ്പെടാന്‍ കാരണം കലഞ്ഞൂര്‍ പട്ടാഴി റോഡില്‍ കുടുത്ത മുതല്‍ കോട്ടമുക്ക്‌ വരെയുളള ഭാഗത്ത്‌ റോഡ്‌ നിര്‍മ്മാണത്തിനായി ആറുകോടി രൂപ കഴിഞ്ഞ ബഡ്‌ജറ്റില്‍ വകയിരുത്തിയിരുന്നു. ഇതിന്‍റെ നിര്‍മ്മാണം ആരംഭിച്ചു. കോന്നി മെഡിക്കല്‍ കോളേജ്‌ റോഡ്‌ നിര്‍മ്മാണത്തിന്‌ 14 കോടിയുടെ പദ്ധതി സാങ്കേതിക അനുമതിക്കായി നല്‍കിയിട്ടുണ്ട്‌. അനുമതി ലഭിച്ചാല്‍ ഉടന്‍ പണി ആരംഭിക്കും. കലഞ്ഞൂര്‍ -പാടം, ആനയടി കൂടല്‍ റോഡ്‌ നിര്‍മ്മാണങ്ങള്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്‌.

കോന്നി-ആനക്കൂട്‌ റോഡ്‌ എംഎല്‍എയും ഉദ്യോഗസ്ഥരും നേരിട്ട പരിശോധിച്ചു. പൊതുമരാമത്ത്‌ നിരത്തുവിഭാഗം എക്‌സി.എഞ്ചിനീയര്‍ വി.ബിനു,അസി..എക്‌സി. എഞ്ചിനീയര്‍മാരായ ആര്‍.ശ്രീലത, ബി.ബിനു, എസ്‌.റസീന, അസി.എഞ്ചിനീയര്‍മാരായ എസ്‌ അഞ്ചു, ഷാജി ജോണ്‍ ,എസ്‌ അഭിലാഷ്‌ തുടങ്ങിയവര്‍ പങ്കെുത്തു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →