കര്‍ണാടകയില്‍ ലോക്‌ഡൗണ്‍ ജൂണ്‍ 7 വരെ നീട്ടി

ബംഗളൂരു: കോവിഡ്‌ വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ലോക്ക്‌ ഡൗണ്‍ 2021 ജൂണ്‍ 7 വരെ നീട്ടി. ആദ്യം പ്രഖ്യാപിച്ച രണ്ടാഴ്‌ചത്തെ ലോക്കഡൗണ്‍ മെയ്‌ 24 തിങ്കളാഴ്‌ച അവസാനിരിക്കെയാണ്‌ വീണ്ടും നീട്ടിയത്‌. വിദഗ്‌ദരുടെ നിര്‍ദ്ദേശപ്രകാരമാണ്‌ ലോക്‌ഡൗണ്‍ നീട്ടിയതെന്ന്‌ മുഖ്യമന്ത്രി വിഎസ്‌ യെഡിയൂരപ്പ പറഞ്ഞു.

ആദ്യം പ്രഖ്യാപിച്ച ലോക്‌ഡൗണ്‍ ബംഗളൂരുവടക്കം സംസ്ഥാനത്തെ മിക്കയിടങ്ങളിലും കോവിഡ്‌ വ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചൈന്നും എന്നാല്‍ രോഗവ്യാപനം നിയന്ത്രിക്കാന്‍ രണ്ടാഴ്‌ചത്തെ ലോക്ക്‌ഡൗണ്‍ കൂടി അനിവാര്യമായ സാഹചര്യത്തിലാണ്‌ ലോക്‌ഡൗണ്‍ നിട്ടിയതെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കി

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →