നായാട്ടിലെ ഡിജിപി എന്ന കഥാപാത്രത്തിന് പ്രേക്ഷകരുടെ അംഗീകാരം നേടിയ അജിത് കോശി പ്രശാന്ത് മുരളിയും പത്മനാഭനും രചനയും സംവിധാനവും നിർവഹിച്ച ലാൽബാഗ് എന്ന ചിത്രത്തിലൂടെ തമിഴനായ വെങ്കിടേഷ് സുബ്രഹ്മണ്യൻ എന്ന കഥാപാത്രമായി എത്തുന്നു. സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ ലാൽബാഗിന്റെ ചിത്രീകരണം പൂർണമായും ബാംഗ്ലൂരിലായിരുന്നു.
മമ്ത മോഹൻദാസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സിജോയ് വർഗീസ്, രാഹുൽ മാധവ് , നന്ദിനീ റായി, നേഹ സക്സേന, രാഹുൽ ദേവ് ഷെട്ടി, വികെ പ്രകാശ്, സുദീപ് കാരക്കാട്ട് എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ .
സെലിബ്സ് ആൻഡ് റെഡ് കാർപെറ്റ് ഫിലിംസിന്റ ബാനറിൽ രാജ് സക്കറിയാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ആന്റണി ജോയും അജീഷ് ദാസന്റെ വരികൾക്ക് രാഹുൽ രാജ് സംഗീതവും നിർവഹിക്കുന്നു.