മൂന്നാം തരംഗം മാസങ്ങള്‍ക്കുള്ളില്‍, മൂന്നറിയിപ്പുമായി പഠന സമിതി

ന്യൂഡല്‍ഹി: ആറോ എട്ടോ മാസത്തിനുള്ളില്‍ രാജ്യത്ത് മൂന്നാം കോവിഡ് തരംഗമുണ്ടാകുമെന്ന് മുന്നറിയിപ്പ്. പരിഹാരമായി വാക്സിനേഷന്റെ വേഗം കൂട്ടണമെന്നും കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രാലയം നിയോഗിച്ച മൂന്നംഗ സമിതിയിലെ അംഗമായ ഐ.ഐ.ടി. ഹെദരാബാദിലെ പ്രഫസര്‍ ഡോ. എം. വിദ്യാസാഗറര്‍ വ്യക്തമാക്കി.ജൂണ്‍ അവസാനത്തോടെ രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകള്‍ 15,000-25,000 എത്തിയേക്കാമെന്നും വിലയിരുത്തല്‍.കോവിഡ് ബാധിതര്‍ കൈവരിച്ച പ്രതിരോധശേഷിക്ക് ആറ്-എട്ടു മാസത്തെ ആയുസ് മാത്രമാണുള്ളതെന്നാണ് അടുത്തിടെ കണ്ടെത്തിയത്. ആദ്യതരംഗത്തേക്കാള്‍ 30% അധികംപേര്‍ രണ്ടാം തരംഗത്തില്‍ െവെറസ് ബാധിതരായി. ഇവരുടെ പ്രതിരോധശേഷി ആറോ എട്ടോ മാസത്തിനുള്ളില്‍ ഇല്ലാതാകും. രോഗപ്രതിരോധശേഷി നഷ്ടപ്പെടാതിരിക്കാന്‍ വാക്സിനേഷന്‍ മാത്രമാണ് പ്രതിവിധി. വാക്സിനേഷന്‍ വേഗത്തിലാക്കിയില്ലെങ്കില്‍ ആറു മുതല്‍ എട്ടുമാസത്തെ ഇടവേളയില്‍ മൂന്നാം തരംഗം രാജ്യത്തെ പിടിമുറുക്കുമെന്നും ഡോ. വിദ്യാസാഗര്‍ മുന്നറിയിപ്പു നല്‍കി. വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന് ഇക്കാലയളവില്‍ അവസാനമാകുമെന്നാണു കണക്കുകൂട്ടല്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →