ചണ്ഡീഗഡ്: ഇന്ത്യയുടെ അത്ലറ്റ് ഇതിഹാസം മില്‍ഖാ സിങ്ങിനു കോവിഡ് സ്ഥിരീകരിച്ചു. 91 വയസുകാരനായ മില്‍ഖ വീട്ടില്‍ തന്നെ ഏകാന്ത വാസത്തില്‍ കഴിയുകയാണ്. ബുധനാഴ്ച വൈകിട്ട് പതിവു വ്യായാമത്തിനു ശേഷം അസ്വസ്ഥത തോന്നി. തുടര്‍ന്നു നടത്തിയ പരിശോധനയിലാണു കോവിഡ് പോസിറ്റീവാണെന്നു തെളിഞ്ഞത്. പറക്കും സിഖ് എന്നറിയപ്പെടുന്ന മില്‍ഖ 1958, 1962 ഏഷ്യന്‍ ഗെയിംസുകളിലെ 400 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ മെഡല്‍ ജേതാവാണ്. കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണ മെഡല്‍ ജേതാവാണ്. 1960 ലെ റോം ഒളിമ്പിക്സില്‍ നാലാം സ്ഥാനക്കാരനായതാണു മില്‍ഖയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം. കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും 400 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയ ഏക താരമാണ്. ഭാര്യ നിര്‍മല്‍ കൗര്‍ ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തിലാണ്. മകനും ഗോള്‍ഫ് ഇതിഹാസവുമായ ജീവ് മില്‍ഖാ സിങ് ദുബായിലാണ്. ജീവ് ശനിയാഴ്ച നാട്ടില്‍ തിരിച്ചെത്തും.
അത്ലറ്റ് ഇതിഹാസം മില്‍ഖാ സിങ്ങിന് കോവിഡ്
