ന്യൂഡൽഹി: രാജ്യത്ത് 20/05/21 വ്യാഴാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിനിടെ 2,76,070 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,874 പേർ കോവിഡ് മൂലം മരിച്ചു. 3,69,077 പേർ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 2,57,72,400 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,23,55,440 പേർ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 2,87,122പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവിൽ 31,29,878 സജീവ രോഗികളുണ്ട്.

