ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് രാജസ്ഥാന്‍

ജയ്പുര്‍: കോവിഡിനു പിന്നാലെ വരുന്ന ബ്ലാക്ക് ഫംഗസ് ബാധ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് രാജസ്ഥാന്‍. ബ്ലാക്ക് ഫംഗസ് എന്ന മ്യൂക്കമെസോസിസിനെ 2020-ലെ പകര്‍ച്ചവ്യാധി നിയമത്തില്‍ ഉള്‍പ്പെടുത്തിയാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. ബ്ലാക്ക് ഫംഗസ് ബാധിച്ചവരെ ചികിത്സിക്കാനായി ആശുപത്രികളില്‍ പ്രത്യേക സജ്ജീകരണം ഏര്‍പ്പെടുത്താനും രാജസ്ഥാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി.

ജയ്പുരിലെ സവായ് മാന്‍ സിങ്(എസ്.എം.എസ്) ആശുപത്രിയില്‍ ബ്ലാക്ക്ഫംഗസ് ബാധിതര്‍ക്കായി പ്രത്യേക വാര്‍ഡ് ആരംഭിച്ചു. ഇവിടെ നൂറോളം രോഗികള്‍ ചികിത്സയിലുണ്ട്. കോവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് ബാധ വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നതായി മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. ബ്ലാക്ക് ഫംഗസ് ചികിത്സയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളുടെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →