മുംബൈ: ഈ മാസം 23ന് നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍(എന്‍.ഇ.എഫ്.ടി) സേവനം തടസപ്പെടുമെന്ന് ആര്.ബി.ഐ. പുലര്‍ച്ച് 12 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ 14 മണിക്കൂറാകും സേവനം തടസപ്പെടുക. ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതേസമയം, റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്(ആര്.ടി.ജി.എസ്) വഴിയുടെ ഇടപാടുകള്‍ക്കു തടസമുണ്ടാകില്ല. കഴിഞ്ഞ മാസം 18ന് ആര്.ടി.ജി.എസ് നെറ്റ്വർക്കിലും സമാന നവീകരണം നടത്തിയിരുന്നു. പണമിടപാട് തടസപ്പെടുന്നകാര്യം ബാങ്കുകള്‍ ഉപയോക്താക്കളെ അറിയിക്കണമെന്നും ആര്.ബി.ഐ. വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ 16 മുതല്‍ എന്‍.ഇ.എഫ്.ടി. സേവനം 24 മണിക്കൂറും ലഭ്യമാക്കിയിരുന്നു.
എന്‍.ഇ.എഫ്.ടി. ഇടപാടുകള്‍ 23ന് തടസപ്പെടും
