ന്യൂഡല്‍ഹി: കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബത്തിന് അര ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നല്‍കുമെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇതിനു പുറമേ പ്രതിമാസം 2500 രൂപ വീതം പ്രതിമാസ പെന്‍ഷന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ബാധിച്ച് ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യയ്ക്കു പെന്‍ഷന്‍ ലഭിക്കും. ഭാര്യയാണു മരിക്കുന്നതെങ്കില്‍ ഭര്‍ത്താവും പെന്‍ഷന് അര്‍ഹനാണ്. അതേസമയം, അവിവാഹിതരാണു മരിക്കുന്നതെങ്കില്‍ മാതാപിതാക്കള്‍ക്ക് ഈ തുക നല്‍കുമെന്നും കെജ്രിവാള്‍ പറഞ്ഞു. കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികളുടെ വിദ്യാഭ്യാസച്ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കും. ഇവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കും ഇതിനു പുറമേ, ഈ കുട്ടികള്‍ക്ക് 25 വയസ് പൂര്‍ത്തിയാകുംവരെ പ്രതിമാസം 2500 രൂപ സാമ്പത്തികസഹായം നല്‍കുമെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.