തെലങ്കാനയില്‍ ലോക്ക് ഡൗണ്‍ മെയ് മാസം മുപ്പത് വരെ നീട്ടി

ഹൈദരാബാദ്: തെലങ്കാനയില്‍ ലോക്ക് ഡൗണ്‍ മെയ് മാസം മുപ്പത് വരെ നീട്ടി മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. ലോക്ക് ഡൗണ്‍ കാലയളവില്‍ രാവിലെ ആറ് മുതല്‍ രാവിലെ 10 വരെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് മെയ് 12 മുതല്‍ തെലങ്കാന സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. ലോക്ക് ഡൗണ്‍ മെയ് 22 ന് അവസാനിക്കേണ്ടതായിരുന്നു.3,982 കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ തെലങ്കാനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 5.36 ലക്ഷത്തിലധികമായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 27 രോഗികളുടെ ജീവന്‍ കൂടി നഷ്ടമായതോടെ ആകെ മരണസംഖ്യ 3,012 ആയി ഉയര്‍ന്നു.

Share
അഭിപ്രായം എഴുതാം